NattuvarthaLatest News

മോടി കൂട്ടാനൊരുങ്ങി ലോകനാർക്കാവ്

ക്ഷേത്ര ചുറ്റുവട്ട‍ത്തിന്റെ ജൈവ പരിസ്ഥിതിക്ക് പോറലേൽക്കാതെ, കാവിനെ സംരക്ഷിച്ചു കൊണ്ട് പച്ചപ്പ് നിലനിർത്തിയുള്ള സൗന്ദര്യവത്ക്കരണമാണ് പദ്ധതിയുടെ സവിശേഷത

വടകര: മോടി കൂട്ടിയെത്താനൊരുങ്ങുകയാണ് ലോകനാർക്കാവ്, ഇത്തവണ 105 കോടി രൂപയുടെ പദ്ധതിക്ക് രൂപം നൽകിയതായി ക്ഷേത്ര ഭരണ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.’ലോകനാർകാവ് ക്ഷേത്ര നഗര സമുച്ചയം’ എന്ന പേരിൽ വിഭാവനം ചെയ്യുന്ന പദ്ധതി പ്രശസ്ത ആർക്കിടെക് ആർ.കെ.രമേശാണ് രൂപ
കൽപ്പന ചെയ്തത്.

പറഞ്ഞിരിക്കുന്ന പ്രകാരം എല്ലാ കാര്യങ്ങളും പൂർത്തിയാക്കിയാൽ ആദ്ധ്യാത്മിക ടൂറിസത്തിന്റെ ലോക ഭൂപടത്തിൽ സ്ഥാനമുള്ള തീർത്ഥാടന കേന്ദ്രമായി ലോകനാർകാവിനെ മാറ്റാൻ കഴിയുമെന്ന് ഭരണ സമിതി അംഗങ്ങൾ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button