KeralaLatest News

നാടിനെ ഞെട്ടിച്ച് കാസര്‍കോട് വന്‍ കുഴൽപണ സ്വര്‍ണവേട്ട

‌ പോലീസിന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.

കാസർ​ഗോഡ്: കാസര്‍കോട് വന്‍ കുഴൽപണ സ്വര്‍ണവേട്ട, പ്രതികളുടെ കൈവശം നിന്നും പിടിച്ചെടുത്തത് 1.2 കോടി രൂപയും ഒന്നര കിലോ സ്വര്‍ണവും. കാസര്‍കോട് തളങ്കര സ്വദേശി ബഷീര്‍ കുന്നില്‍ (68), മഹാരാഷ്ട്ര സാങ്ക്‌ളി സ്വദേശി രാമചന്ദ്ര പാട്ടീല്‍(27) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. സെന്‍ട്രല്‍ കസ്റ്റംസ് ഡിവിഷന്‍ സൂപ്രണ്ടിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി ജില്ലയില്‍ പരിശോധന നടത്തി വരികയായിരുന്നു.

ബഷീറിനെ ചോദ്യം ചെയ്തപ്പോൾ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങൾ. തായലങ്ങാടിയില്‍ പഴയ സ്വര്‍ണം ഉരുക്കുന്ന കടയില്‍ സ്വര്‍ണം കൊടുത്തതായി വിവരം ലഭിച്ചു. കസ്റ്റംസ് സംഘം ഇവിടെയെത്തി പരിശോധിച്ചപ്പോഴാണ് ഒന്നര കിലോ സ്വര്‍ണ കണ്ടെത്തിയത്. ബഷീറിന്റെ കാര്‍ വീണ്ടും വിശദമായി പരിശോധിച്ചപ്പോഴാണ് 1.2 കോടി രൂപയുടെ കറന്‍സി പിടിച്ചെടുത്തത്. ഗള്‍ഫില്‍നിന്നും അനധികൃതമായി കടത്തുന്ന സ്വര്‍ണം ഉരുക്കി ഉരുപ്പടിയാക്കുന്ന രാമചന്ദ്ര പാട്ടിലാണെന്ന് കസ്റ്റംസ് ഡിവിഷണല്‍ സൂപ്രണ്ട് പി രാഘവന്‍പറഞ്ഞു. മംഗലാപുരത്തും ഇവര്‍ക്ക് ഇത്തരം ഏജന്റുമാര്‍ ഉണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button