കാസര്‍കോട്: ഭർത്താവ് തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായ് യുവതിയുടെ പരാതി. വിവാഹം കഴിഞ്ഞുള്ള നീണ്ട എട്ടുമാസക്കാലം സ്ത്രീധന പീഡനത്തിനും ക്രൂരമായ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനും താൻ ഇരയായതായി യുവതി പറയുന്നു. ഭര്‍ത്താവിനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവതി വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു.
സ്ത്രീധനപീഡനം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം എന്നിവ ആരോപിച്ച് നേരത്തേ പൊലീസ് വനിതാ സെല്ലില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ ഭര്‍ത്താവിനെതിരേ കേസെടുത്തു. എന്നാല്‍, ബലാത്സംഗക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ഭാര്യയുടെ ആവശ്യം. മാസങ്ങളോളം ക്രൂരമായ ലൈംഗിക പീഡനം നേരിടേണ്ടി വന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതി ഫയലില്‍ സ്വീകരിച്ചതായി കമ്മിഷന്‍ അംഗം അഡ്വ. ഷാഹിദ കമാല്‍ പറഞ്ഞു. അറസ്റ്റ് ഭയന്ന് യുവതിയുടെ ഭർത്താവ് ഇപ്പോൾ ഒളിവിലാണ്.
Post Your Comments