Latest NewsNattuvartha

വരും ​ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ ഇടിയോടുകൂടിയ മഴക്ക് സാധ്യത

ഒക്ടോബർ 5 വരെ കേരളത്തിലും ലക്ഷ്വദ്വീപിലും പലയിടങ്ങളിലും മഴയ്ക്ക് സാധ്യത

വരാൻ പോകുന്ന അഞ്ച് ദിവസങ്ങളിലും അതി ശക്തമായമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അറബി കടലിൽ ഒക്ടോബര്‍ 6-ാം തീയതി ന്യൂനമർദ്ദം രൂപപ്പെടുവാന്‍ സാധ്യതയുള്ളതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒക്ടോബർ 7, 8 തീയതികളിൽ ഈ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് അറബി കടലിന്‍റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങുവാൻ സാധ്യതയുണ്ട്.ഒക്ടോബർ 5 വരെ കേരളത്തിലും ലക്ഷ്വദ്വീപിലും പലയിടങ്ങളിലും മഴ പെയ്യും. ഒക്ടോബർ 2ന് സംസ്ഥാനത്ത് കനത്ത മഴക്കും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button