UAELatest News

ദുബായ് വിമാനത്താവളത്തിന് നേരെ ഹൂത്തി ആക്രമണമെന്ന് വാര്‍ത്ത‍: പ്രതികരണവുമായി വിമാനത്താവളം

ദുബായ്•ഞായറാഴ്ച വിമാനത്താവളം സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ദുബായ് അന്തരാഷ്ട്ര വിമാനത്താവളം. യെമനിലെ ഹൂത്തി വിമതര്‍ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിമാനത്താവള വക്താവിന്റെ പ്രതികരണം.

യാതൊരുവിധ തടസങ്ങളുമില്ലാതെ വിമാനത്താവളം സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വക്താവ് അറിയിച്ചു.

ഹൂത്തികളുടെ മസിറ ടിവിയാണ്, തെളിവുകള്‍ നല്‍കാതെ, വിമാനത്താവളത്തിന് നേരെ സംമദ് -3 ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന വാര്‍ത്ത‍ പുറത്തുവിട്ടത്.

കഴിഞ്ഞമാസം, ദുബായ് എയര്‍പോര്‍ട്ടിനെ ഡ്രോണ്‍ ഉപയോഗിച്ച് ലക്‌ഷ്യം വച്ചെന്ന ഹൂത്തി മാധ്യമ റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button