കല്‍പ്പറ്റ: അന്താരാഷ്ട്ര കാപ്പി ദിനം ഔക്ടോഹര്‍ ഒന്നിന് ആചരിക്കും. കാപ്പി കൃഷി മേഖലയുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കിയാണ് ദിനാചരണം. സ്ത്രീകളും കാപ്പിയും എന്നതാണ് പ്രധാന വിഷയം. കര്‍ഷകരും സംരംഭകരും തൊഴിലന്വേഷകരും അടുക്കളക്കാരികളുമായ സ്ത്രീകളെ കാപ്പിയുടെ ഉല്പാദനം മുതല്‍ ഉപയോഗം വരെ കൂടുതല്‍ അടുപ്പിക്കുക എന്നതാണ് വിഷയത്തിലൂടെ ലക്ഷ്യമിടുന്നത്.
കോഫി ബോര്‍ഡ്, അഗ്രിക്കള്‍ച്ചര്‍ വേള്‍ഡ്, വികാസ് പീഡിയ, കൃഷി ജാഗരണ്‍, തുടങ്ങിയവയുടെ സഹകരണത്തോടെ നബാര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷികോല്‍പ്പാദന കമ്പനിയായ വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച രാവിലെ പത്ത് മണി മുതല്‍ കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ പരിപാടി നടക്കും. താല്‍പ്പര്യമുള്ള ആര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം.
കാപ്പിയെ കുറിച്ചുള്ള നിരവധി പ്രഭാഷണങ്ങള്‍ പരിപാടിയിലുണ്ടാകും. വിവിധയിനം കാപ്പിയുടെ പ്രദര്‍ശനവും വ്യത്യസ്തയിനം കാപ്പി രുചിക്കാനുള്ള അവസരവും ഉണ്ടാകുമെന്ന് പത്രസമ്മേളനത്തില്‍ അധികൃതര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. കടാശ്വാസം പദ്ധതികള്‍, വിള ഇന്‍ഷൂറന്‍സ്, ഗുണമേന്മ, രോഗ പ്രതിരോധ പരിചരണം, ആഭ്യന്തര വിദേശ വിപണി എന്നീ വിഷയങ്ങള്‍ കാപ്പി ദിനത്തില്‍ ചര്‍ച്ചാ വിഷയമാകും. കാപ്പി കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുന്ന നിവേദനത്തിനുള്ള ഒപ്പു ശേഖരത്തിനും അന്ന് തുടക്കം കുറിക്കും. രജിസ്‌ട്രേഷന് 8943387378, 9539647273 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
1983ല്‍ ആദ്യമായി ജപ്പാനിലാണ് ദേശീയ കാപ്പിദിനം ആചരിച്ചത്. ജപ്പാന്‍ കോഫി അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു അത്. തുടര്‍ന്ന് 1997 ല്‍ ചൈനയിലും 2005 നവംബര്‍ 17 ന് നേപ്പാളിലും 2006 ഓഗസ്റ്റ് 17 ന് ഇന്തോനേഷ്യയിലും ദേശീയ കാപ്പിദിനം ആഘോഷിച്ചു. ജര്‍മ്മനിയില്‍ എല്ലാ വര്‍ഷവും സെപ്റ്റംബറിലെ ആദ്യ ശനിയാഴ്ചയാണ് കാപ്പിദിനം. എന്നാല്‍ കോസ്റ്റാറിക്കയില്‍ സെപ്റ്റംബര്‍ മാസത്തില്‍ രണ്ടാം വെള്ളിയാഴ്ചയാണ് കാപ്പിദിനം.
Post Your Comments