![](/wp-content/uploads/2018/09/bigg.jpg)
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിലെ വിജയിയായി സാബുമോൻ. പേർളിയെയും ഷിയാസിനെയും പിന്തള്ളിയാണ് സാബു വിജയകിരീടം ചൂടിയത്. ഗ്രാൻഡ് ഫിനാലെയിൽ ആദ്യം തന്നെ അരിസ്റ്റോ സുരേഷും ശ്രീനിഷ് അരവിന്ദും പുറത്തായിരുന്നു. ഒരു കോടി രൂപയും ട്രോഫിയുമാണ് വിജയിക്ക് സമ്മാനമായി ലഭിക്കുക. ഏറ്റവും നെഗറ്റീവ് ഇമേജുമായാണ് സാബു എത്തിയത്. എന്നാൽ നിരവധി എപ്പിസോഡുകൾ പിന്നിട്ടപ്പോഴേക്കും സാബു മറ്റ് മത്സരാർത്ഥികളുടെയും പ്രേക്ഷകരുടെയും മനസ്സിൽ ഇടം നേടുകയായിരുന്നു.
മലയാളത്തിന്റെ നടനവിസ്‌മയം മോഹനലാൽ അവതരിപ്പിച്ച ബിഗ് ബോസ് ഷോ മലയാളത്തിന്റെ റിയാലിറ്റി ഷോയുടെ ചരിത്രങ്ങളെ തന്നെ മാറ്റിമറിച്ച ഒന്നായിരുന്നു. ആട്ടവും പാട്ടും കോമഡി സ്‌കിറ്റും ടാസ്ക്കുകളുമൊക്കെയായി വ്യത്യസ്തതകൾ നിറച്ചായിരുന്നു ബിഗ് ബോസ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. 18 താരങ്ങളാണ് ബിഗ് ബോസ് കുടുംബത്തിലുണ്ടായിരുന്നത്. 60 ക്യാമറകള്‍ക്ക് മുന്നില്‍ പുറം ലോകവുമായി ബന്ധമില്ലാതെ 100 ദിവസങ്ങളാണ് ഇവർ ജീവിച്ചത്.
Post Your Comments