തിരുവനന്തപുരം: ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ പുരോഗമിക്കുകയാണ്. ഇതിനിടെ വിജയിയുടെ പേര് പുറത്തായിരിക്കുകയാണ്. സാബുമോന്‍ വിജയിച്ച് നില്‍ക്കുന്ന ഡിസ്‌പ്ലേ അടക്കമുള്ള ചിത്രമാണ് ഫേസ്ബുക്കിലൂടെ പ്രചരിക്കുന്നത്. പരിപാടി അവസാനിക്കുന്നതിന് മുന്‍പ് തന്നെ വിജയിയുടെ പടം ലീക്കായത് അധികൃതരെയും ഞെട്ടിച്ചിരിക്കുകയാണ്. ചാനല്‍ ക്രൂവില്‍ നിന്നാ്ണ് ചിത്രങ്ങള്‍ ലീക്കായതെന്നാണ് സൂചന.9 മണിയോടെ ശ്രീനിഷ് പുറത്താകുന്ന രംഗങ്ങളാണ് ചാനല്‍ സംപ്രേഷണം ചെയ്തത്. തുടർന്ന് സാബുമോൻ വിജയിയായ ചിത്രവും പ്രചരിക്കുകയായിരുന്നു.
സ്റ്റിഫന്‍ ദേവസിയുടെ സംഗീതവും ഒപ്പം ലാലേട്ടന്റെ പാട്ടും കോമഡി സ്‌കിറ്റുമൊക്കെയായി നിറയെ സസ്പെൻസോടെയാണ് ഫിനാലെ ഒരുക്കിയത്. ഇതിനിടെയാണ് ചാനലിന് ഇത്തരത്തിലൊരു തിരിച്ചടി വന്നിരിക്കുന്നത്. പ്രേക്ഷകരാണോ, സഹമത്സരാര്‍ത്ഥികളാണോ അണിയറ പ്രവര്‍ത്തകരാണോ ചിത്രം ചോര്‍ത്തിയതെന്ന കാര്യം ഉറപ്പായിട്ടില്ല.
Post Your Comments