KeralaLatest News

എട്ടാമത് ഏഷ്യന്‍ യോഗ സ്‌പോര്‍ട് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് സമാപനം

സീനിയര്‍ ആണ്‍കുട്ടികളുടെ യോഗാസന മത്സരത്തില്‍ പ്രബുദ്ധ ദത്ത സ്വര്‍ണവും, സച്ചിന്‍ വെള്ളിയും, അവിഖോ ഹസ്ര വെങ്കലവും നേടി

തിരുവനന്തപുരം : എട്ടാമത് ഏഷ്യന്‍ യോഗ സ്‌പോര്‍ട് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് സമാപനം. ഞായറാഴ്ച വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ഗവര്‍ണര്‍ റിട്ട.ജസ്റ്റിസ് പി സദാശിവം നിര്‍വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. മന്ത്രി എ സി മൊയ്തീന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും.

രണ്ടാം ദിവസത്തെ അഞ്ച് മത്സരങ്ങളിലും സ്വര്‍ണം, വെള്ളി, വെങ്കലമെഡലുകള്‍ ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി. ആദ്യദിനം മുതല്‍ മെഡല്‍വേട്ട ആരംഭിച്ച ഇന്ത്യ രണ്ടാം ദിവസവും അത് തുടര്‍ന്നു. ആദ്യ രണ്ടുദിവങ്ങളില്‍ നടന്ന 10 മത്സരങ്ങളിലും സ്വര്‍ണം നേടി ഇന്ത്യയാണ് ചാമ്പ്യന്‍ഷിപ്പില്‍ മുന്നില്‍. കഴിഞ്ഞ ഏഴ് ചാമ്പ്യന്‍ഷിപ്പുകളിലും തുടര്‍ച്ചയായി ഇന്ത്യയാണ് വിജയിക്കുന്നത്.

ഇത്തവണ ഇന്ത്യയുടെ 111 താരങ്ങള്‍ മത്സരിക്കുന്നുണ്ട്. കൂടുതല്‍ താരങ്ങള്‍ മത്സരിക്കുന്ന രാജ്യവും ഇന്ത്യയാണ്. യോഗാസന മത്സരത്തില്‍ അനുഷ കര്‍മാകര്‍ സ്വര്‍ണവും, അനുഷ മജുംദാര്‍, ദയേത സര്‍ക്കാര്‍ എന്നിവര്‍ വെള്ളിയും, നേഹ ഷാ, തായ്‌ലന്റിന്റെ വരിറ്റ്‌സര തീരകുല്‍വിജാന്‍ എന്നിവര്‍ വെങ്കലവും നേടി. പുരുഷന്‍മാരുടെ യോഗാസനയില്‍ സോനു റാം സ്വര്‍ണവും, പരംജീത് വെള്ളിയും,വിര്‍ഭാന്‍ വെങ്കലവും നേടി.

സീനിയര്‍ ആണ്‍കുട്ടികളുടെ യോഗാസന മത്സരത്തില്‍ പ്രബുദ്ധ ദത്ത സ്വര്‍ണവും, സച്ചിന്‍ വെള്ളിയും, അവിഖോ ഹസ്ര വെങ്കലവും നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ യോഗാസന മത്സരത്തില്‍ എ ഗാനശ്രീ സ്വര്‍ണവും, സ്‌നേഹ സിന്‍ഹ വെള്ളിയും, എച്ച് ഖുഷി വെങ്കലവും നേടി. യോഗാസന മത്സരത്തില്‍ സന്ദീപ് ചാതേ സ്വര്‍ണവും, റാം ഗോസ്വാമി വെള്ളിയും കുല്‍ജീത് സിങ് വെങ്കലവും നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button