ദുബായ്: യുഎഇയില്‍ നിന്നും ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിരക്ക് ഇരട്ടിയാക്കിയത് എയര്‍ഇന്ത്യ പിന്‍വലിച്ചു. പഴയ നിരക്ക് തന്നെ തുടരും. പ്രവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് തുടര്‍ന്നാണ്.
യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടു വരുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ക്ക് ഈടാക്കിയിരുന്ന നിരക്ക് എയര്‍ഇന്ത്യ വര്‍ദ്ധിപ്പിച്ചിരുന്നു. മൃതദേഹത്തിന്റെയും പെട്ടിയുടെയും ഭാരം കണക്കാക്കിയാണ് നിരക്ക് നിശ്ചയിക്കുന്നത്. നിലവില്‍ കിലോക്ക് 10 മുതല്‍ 15 ദിര്‍ഹം വരെയായിരുന്നു. അത് 20 മുതല്‍ 30 വരെയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്.
ഒരു മൃതദേഹത്തിന് പെട്ടിയടക്കം നൂറ്റിഇരുപതു കിലോയോളം വരുമെന്നതിനാല്‍, പരമാവധി 1800 ദിര്‍ഹമായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍ നിരക്ക് ഇരട്ടിയാക്കിയതോടെ ഇനി 4,000 ദിര്‍ഹത്തോളം നല്‍കേണ്ടിവരുമെന്നത് പ്രതിഷേധത്തിനിടയാക്കി. ഇതുകൂടാതെ, ഹാന്‍ഡ്ലിങ് നിരക്ക് കിലോയ്ക്ക് രണ്ട് ദിര്‍ഹവും അധികം നല്‍കേണ്ടി വരുമായിരുന്നു.
Post Your Comments