തിരുവനന്തപുരം: നീണ്ട വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന വിധി വന്നു. ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവത്തില്‍ പറഞ്ഞു. സ്ത്രീ പുരുഷന് താഴെയല്ല. വിവേചനം സ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നുവെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അതേസമയം ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി ഉത്തരവ് നിരാശാജനകമാണെന്നും വിധിയുടെ അടിസ്ഥാനത്തില്‍ വിശ്വാസികളായ യുവതികള്‍ ശബരിമലയില്‍ പോകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രായോഗിക തലത്തില്‍ ബുദ്ധിമുട്ടുണ്ടെങ്കിലും കോടതി വിധി അംഗീകരിച്ചേ മതിയാകൂ. വിധിയോട് ജനാഭിപ്രായം യോജിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. യുവതികള്‍ പോകില്ലെന്ന് തീരുമാനിച്ചാല്‍ വിധി അപ്രസക്തമാകുമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. ശബരിമലയില്‍ ഇപ്പോള്‍ തന്നെ ഭക്തരുടെ തിരക്കാണ്. ഉള്‍കൊള്ളാന്‍ കഴിയുന്നതിലും കൂടുതല്‍ ഭക്തര്‍ ഓരോ തവണയും എത്തുന്നുവെന്നും കോടതി വിധിയോട് പ്രതികരിച്ചു.
Post Your Comments