Latest NewsIndia

സ്ത്രീകളുടെ ശബരിമല പ്രവേശനവിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗൂഢാലോചന നടത്തി: ശോഭ സുരേന്ദ്രൻ

സുപ്രീംകോടതി അവർക്ക് മുന്നിൽ ഉയർന്നു വന്ന വാദങ്ങൾ അനുസരിച്ചാണ് വിധി പറഞ്ഞത്.

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി ഉത്തരവിന് പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. കേരളത്തിൽ മാറി മാറി വന്ന ഗവണ്മെന്റുകളുടെ അഭിപ്രായങ്ങളിൽ വന്ന വൈരുധ്യങ്ങൾ ഈ വിധിയെ സ്വാധീനിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നു അവർ പറഞ്ഞു. നൂറ്റാണ്ടുകൾ ആയി പുലർത്തി പോരുന്നതായ ആചാര അനുഷ്ടാനങ്ങളെ മാറ്റുന്നതുമായി ബന്ധപെട്ട് സാമൂഹിക അധ്യാത്മിമ രംഗത്തെ ഗുരുക്കന്മാരെ ചേർത്തു കൊണ്ട് ചർച്ച നടത്താൻ പോലും എന്തു കൊണ്ടാണ് ഇടതു പക്ഷ സർക്കാർ ഭയപ്പെട്ടത്?

ഹൈന്ദവ ആചാരങ്ങൾ തകർക്കുവാൻ ഉള്ള രഹസ്യ അജണ്ടയാണ് ഇടത്പക്ഷ ഗവണ്മെന്റിനുള്ളത്. അതിന്റെ തെളിവാണ് ആചാരലംഘനത്തിന് ആര് തയ്യാറായാലും സംരക്ഷണം നൽകുമെന്ന സർക്കാരിന്റെ നിലപാട്. ഹൈന്ദവ വിശ്വസങ്ങൾക്കെതിരെ എല്ലാ കാലത്തും ഇടത്പക്ഷ ഗവണ്മെന്റുകൾ മുൻനിർത്തി വന്ന ഈ രഹസ്യ അജണ്ടകളുടെ കൂടി ഫലമായാണ് പരമോന്നത നീതിപീഠത്തിനു മുന്നിൽ എന്നോ പോയി മറഞ്ഞ തൊട്ടുകൂടായ്മ പോലും കേസിൽ വിഷയമായത്.

കോടതി അത്തരത്തില്‍ ഉത്തരവിട്ടെങ്കിലും ഒരു സ്ത്രീയും ശബരിമലയില്‍ പോകുമെന്ന് കരുതുന്നില്ലെന്ന് അവര്‍ പറഞ്ഞു. സ്ത്രീകളുടെ ശബരിമല പ്രവേശനവിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.ശോഭ സുരേന്ദ്രൻ തന്റെ ഫേസ്‌ബുക്ക് പേജിലാണ് ഇത് പറഞ്ഞത്. പോസ്റ്റിന്റെ പൂർണ്ണ രൂപം:

shortlink

Related Articles

Post Your Comments

Related Articles


Back to top button