ജറുസലേം: ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റു ഏഴു പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗാസാ അതിര്‍ത്തിയിലെ പ്രക്ഷോഭത്തിനിടെയാണ് സംഭവം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ സുരക്ഷാവേലിക്കരികില്‍ അവര്‍ സ്ഫോടക വസ്തു സ്ഥാപിച്ചതുകൊണ്ടാണ് അവരെ വധിച്ചതെന്ന് സൈന്യത്തിന്റെ വിശദീകരണം.
ഇസ്രയേലിലെ സ്വന്തം നാടുകളിലേക്കു മടങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. അതേസമയം കഴിഞ്ഞ മാര്‍ച്ച് 30നു ശേഷം ഗാസയിലെ പ്രക്ഷോഭകര്‍ക്ക് നേരെ ഇസ്രയേല്‍ സൈനികനടപടിയില്‍ ഇരുനൂറിലധികം പലസ്തീന് പൗരന്മാരാണു കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ.
Post Your Comments