തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകളുടെ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീകോടതി വിധിയിൽ നിലപാട് വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള. താന്‍ കോടതിവിധിയെ സ്വാഗതം ചെയ്തിട്ടുമില്ല, തള്ളിപ്പറഞ്ഞിട്ടുമില്ല. വിധിപ്പകര്‍പ്പ് കിട്ടിയിട്ട് കൂടുതല്‍ അഭിപ്രായം പറയാം. കോടതി വിധി അന്തിമമല്ല, അന്തിമ വിധി വരട്ടെ. ക്ഷേത്രത്തിലെ ആചാരപരമായ പ്രത്യേകതകള്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ വീഴ്ച വരുത്തി. വിധി വരുന്നതിന് മുമ്ബ് തന്നെ അതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമലയെ വിവാദ വിഷയമാക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ശബരിമലയില്‍ പോകുന്നതിന് പകരം ആ പണം കൊണ്ട് യൂണിഫോം തയ്‌പിച്ച് ഗോപാലസേനയില്‍ ചേരാന്‍ പറഞ്ഞ സി.പി.എമ്മിന് ഇപ്പോള്‍ അങ്ങനെ പറയാന്‍ ധൈര്യമുണ്ടോ എന്നദ്ദേഹം ചോദിച്ചു. സ്ത്രീകള്‍ക്ക് തുല്യ പരിഗണന എന്നതിനോട് തത്വത്തില്‍ യോജിപ്പാണെങ്കിലും വിശ്വാസികളുടെ വികാരത്തിനൊപ്പമാണ് തങ്ങളെന്ന് അദ്ദേഹം പറഞ്ഞു. തന്ത്രിമാര്‍ , ആദ്ധ്യാത്മിക പണ്ഡിതന്മാര്‍, സന്യാസി ശ്രേഷ്ഠര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈവക കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്. സര്‍ക്കാര്‍ തീരുമാനം അടിച്ചേല്പിക്കാന്‍ ശ്രമിച്ചാല്‍ അതിനോട് യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments