CinemaLatest News

വർത്തമാനകാലത്തിനു നേരെ തിരിച്ച കണ്ണാടി പോലെ ഒരു സിനിമ… ചിലപ്പോൾ പെൺകുട്ടി… എനിക്കാരുമില്ലായെന്ന് ഈ സിനിമക്ക് ശേഷം ഒരു പെൺകുട്ടി പറയുമോ?

കാലഘട്ടം കഥ പറയിച്ച ഒരു മലയാള സിനിമ ഒരുങ്ങി.. ചിത്രീകരണം പൂർത്തിയായ ചിത്രത്തിനു … ചിലപ്പോൾ പെൺകുട്ടി… എന്നു നാമകരണം ഇട്ടിരിക്കുന്ന്.. കൂടുതലും പുതുമുഖങ്ങളെ അണിനിരത്തി ചിത്രീകരിച്ച സിനിമ പെൺകുട്ടികളും മാതാപിതാക്കളും നിർബന്ധമായും കാണണമെന്ന് ഒരു അപേക്ഷ മുന്നോട്ട് വെക്കുന്ന്..

CANON C200 ൽ ചിത്രീകരിക്കുന്ന മലയാളത്തിലെ ആദ്യ സിനിമ കൂടിയാണ് … ചിലപ്പോൾ പെൺകുട്ടി…. മാത്യഭൂമി അടക്കം നിരവധി പുസ്തകങ്ങൾ എഴുതിയ എം കമറുദ്ദീനാണ് ഇതിന്റെ തിരക്കഥയും സംഭാക്ഷണവും എഴുതാൻ തയ്യാറായത്

എത്ര വലിയ ദാരുണ സംഭവങ്ങളെയും വളരെ പെട്ടെന്ന് മറന്നുകളയുന്ന സ്വഭാവം കേരളത്തിനുണ്ടോ? വിശേഷിച്ചും സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ആണ്‍കോയ്മയുടെ ആസൂത്രിതമായ ലൈംഗികാതിക്രമങ്ങള്‍, കൊലപാതകങ്ങള്‍. ‘സംഘടിതമായ മറവി’യും നിശ്ശബ്ദതയും അത്രതന്നെ വലിയ കുറ്റകൃത്യമാണെന്ന് ആദ്യമേ പറയട്ടെ. സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ക്രൂരതകളെ എളുപ്പം മറന്നുകളയാന്‍ പൊതുസമൂഹത്തെ, ഭരണകൂടത്തെ സമ്മതിക്കാതിരിക്കുക എന്ന പ്രവര്‍ത്തനം സ്ത്രീകള്‍ ഏറ്റെടുക്കുക തന്നെ വേണം അതിന്റെ തെളിവാണ് ചരിത്രത്തിന്റെ വഴിയെ നടന്ന അഞ്ച് കന്യാസ്ത്രീകൾ…

CW0B3916

ഡല്‍ഹിയില്‍ വധിക്കപ്പെട്ട ‘നിര്‍ഭയ’യുടെ അനുഭവത്തെ ഓര്‍ത്തുകൊണ്ടും, ഇന്ത്യയിലെ മുപ്പതോളം നഗരങ്ങളില്‍ സ്ത്രീകള്‍ തെരുവിലിറങ്ങി. പക്ഷേ, വീടുകള്‍ക്കുള്ളില്‍ നിന്നും, സ്വയമേവയും തന്നെ വിലക്കുന്ന നിയന്ത്രണങ്ങള്‍ക്ക് ഇഷ്ടമില്ളെങ്കില്‍പ്പോലും നിന്നുകൊടുക്കുന്ന പഴകിയ ശീലത്തെ ഇത്തവണയും സ്ത്രീകള്‍ ഉപേക്ഷിക്കാന്‍ ധൈര്യം കാണിച്ചില്ല. എന്നെങ്കിലും സ്ത്രീകള്‍ക്ക് കൂട്ടത്തോടെ അതിനുള്ള ധൈര്യമുണ്ടാകുമെന്ന് ഞങ്ങൾ …ചിലപ്പോൾ പെൺകുട്ടി… ടീം പ്രത്യാശിക്കട്ടെ.
നിങ്ങൾ അതിനു തയ്യാറാണെങ്കിൽ സ്ത്രീകൾ ഒറ്റകെട്ടായി നിന്ന് ഈ സിനിമയെ വരവേൽക്കണം…
ഇതു എന്റെ സിനിമയാണെന്ന് ഉറക്കെ പറയണം…

സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള പൊലീസ് അന്വേഷണങ്ങളും മാധ്യമ ചര്‍ച്ചകളും അതിന്മേലുള്ള തുടര്‍ക്കഥകളും കോടതി കേസുകളും വിടുതലുകളും തുടരുകയാണ്. ഞങ്ങളും നിയമവും നിയമയുദ്ധവുമായി ഒരു സിനിമ ഒരുക്കിയിരിക്കുകയാണ്..
ഒരു പ്രസാദ് നൂറനാട് സിനിമ ….

ചിലപ്പോൾ_പെൺകുട്ടി ഒരു വ്യക്തിയ്ക്ക് വേണ്ടിയുള്ള സമരമല്ല.. സ്ത്രീ സമൂഹത്തിന് വേണ്ടിയുള്ള സമരമാണ്. അതിനായി ഒരു കൂട്ടം ചെറുപ്പക്കാർ ലാഭേച്ഛ നോക്കാതെ ക്യാമറയും ലൈറ്റുകളുമായി തെരുവിലിറങ്ങി ‘ഇനി ഒരു സ്ത്രീയ്ക്കും നീതിക്കുവേണ്ടി തെരുവിലിറങ്ങേണ്ടി വരരുത് എന്ന സന്ദേശം പ്രചരിപ്പിക്കാനായി , ഒരു പെൺകുട്ടിക്കു പോലും ഇനി ഈ അവസ്ഥ ഉണ്ടാകരുത്. നമ്മൾ ഒറ്റക്കെട്ടായി നിന്നാൽ ഈ സമരം വിജയം കണ്ടെത്തും. പെൺ സമൂഹത്തിന്റെ മുന്നോട്ടുള്ള ജീവിതം ഇനി എങ്ങനെയായിരിക്കുമെന്നറിയില്ല. എന്തും സധൈര്യം നേരിടാനാണ് നമ്മൾ അവരെ പഠിപ്പിക്കണ്ടത്. എപ്പോഴും നിങ്ങള്‍ ഓരോരുത്തരുടെയും പിന്തുണയുണ്ടാകണമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്ന്

… ചിലപ്പോൾ പെൺകുട്ടി…
ചിലപുനർചിന്തകളിലേക്ക് മലയാളികളെ കൂട്ടികൊണ്ട് പോകുന്നു!!
കേരളത്തിലെ ലൈംഗിക വൈക്യതമുള്ളവരെ ചൂണ്ടി കാണിക്കുന്നു..

കശ്മീരിന്റെ പശ്ചാത്തലത്തിലാണ് ചിലപ്പോൾ പെൺകുട്ടി എന്ന മലയാള സിനിമ ആരംഭിക്കുന്നത്..

ആസിഫ എന്ന 8 വയസ്സ് പെൺകുട്ടിയുടെ മരണം !

രാജ്യം നടുങ്ങിയ വാര്‍ത്ത…

ഇനിയൊരു കുഞ്ഞിനും ഈ അവസ്ഥ വരാതിരിക്കട്ടെ. കഠ്യവയുടെ ഓർമ്മപ്പെടുത്തലിലൂടെ നമ്മുടെ പെൺകുട്ടികളുടെ സുരക്ഷയാണ് ചിത്രം വിരൽ ചൂണ്ടുന്നത്…. ഏതൊരു പെൺകുട്ടിക്ക് പിന്നിലും ഒരു അജ്ഞാത നിഴൽ പിൻതുടരുന്നുണ്ട് എന്നതാണ് സത്യം..

മലയാള സിനിമയുടെ വസന്തകാലത്തേക്ക് തിരിഞ്ഞ് നോക്കുന്ന ഒരു പിടി ഗാനങ്ങളുമായി …ചിലപ്പോൾ പെൺകുട്ടി… എന്ന കുടുംബചിത്രം ഒരുക്കുന്നു…. ഈസ്റ്റ് കോസ്റ്റ് ഓഡിയോ കമ്പനിയാണ് പാട്ട്കകൾ പുറത്തു കൊണ്ട് വരുന്നത്..സുനീഷ്ചുനക്കര നിർമ്മിച്ച് പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ചിലപ്പോൾ പെൺകുട്ടി എന്ന മലയാളം സിനിമയിലൂടെ Dr.വൈക്കം വിജയലക്ഷമി ആദ്യമായി ഒരു ഹിന്ദി ഗാനവുമായി എത്തുന്നു

ജോ ബാദല് കഹ് തീ ഹേ…
ഓ മേരീ സജ്നാരേ…..
ഓ മേരീ ബിന്ദിയാരേ….
മേനെ തുജ്ജ് കോ സാരാ ജീവൻ

കശ്മീരിന്‍റെ പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന സിനിമ മലയാളത്തിന്റെ പെൺകുട്ടികളുടെ കഥയാണ് പറയുന്നതു .. നവാഗതനായ അജയ്സരിഗമ ചിട്ടപ്പെടുത്തിയ മനോഹരമായ 5 ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്… മുരുകൻ കാട്ടാകട, രാജീവ് ആലുങ്കൽ, എം. കമ്മറുദ്ദീൻ, എസ്. എസ് ബിജു, Dr. ശർമ്മ, അനിൽ മുഖത്തല എന്നിവരുടെ വരികൾക്ക് Dr. വൈക്കം വിജയലക്ഷമി, അഭിജിത്ത് കൊല്ലം, അർച്ചന വി പ്രകാശ്, ജിൻഷ ഹരിദാസ് അജയ് തിലക് , രാകേഷ് ഉണ്ണി തുടങ്ങിയവർ പാടുന്നു… ശ്രീ രാജീവ് ആലുങ്കൾ എഴുതിയ “ചങ്ങാതി കാറ്റേ ഇടവഴിയരുകിൽ കാത്തുനിൽക്കാമോ” .. എന്ന ഗാനവും മുരുകൻ കാട്ടാകട എഴുതിയ

കൊഴിഞ്ഞ പൂക്കളല്ലനാം…
വിടര്‍ന്ന പൂക്കളാണ് നാം …
അടര്‍ന്നു പോകയില്ല നാം ;;;
വിരിഞ്ഞ് നില്‍ക്കയാണ്‌ നാം …

എന്ന ഗാനവും സ്കൂൾ കുട്ടികൾക്കിടയിൽ ശ്രദ്ധേയമാകും എന്നു ഉറപ്പാണ് … കുട്ടികളുടെ ചാപല്യങ്ങളും രാഷ്ട്രീയമില്ലാത്ത വിപ്ലവവുമാണ് ഗാനം ലക്ഷ്യമാക്കുന്നത്… അടുത്തിടെ സോഷ്യൽ മീഡിയയിൽ കമലഹാസന്റെ വിശ്വരൂപത്തിൽ ശങ്കർ മഹാദേവൻ പാടിയ ഉന്നൈ കാണാതു നാൻ എന്നു തുടങ്ങുന്ന ഗാനം കൂലിപ്പണിക്കാരനായ ആലപ്പുഴ നൂറനാട് സ്വദേശി രാകേഷ് ഉണ്ണി പാടി ഫെയ്സ് ബുക്കടക്കം സമൂഹ മാധ്യമങ്ങളിൽവൻ ഹിറ്റായിരുന്നു രാകേഷ് ഉണ്ണി ആദ്യമായി ചിലപ്പോൾ പെൺകുട്ടിക്ക് വേണ്ടി പാടുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്… വീണ പ്രകാശും രാകേഷ് ഉണ്ണിക്കൊപ്പം പാടിയിരിക്കുന്ന്

എം കമറുദ്ദീൻ ചിത്രത്തിന്റെ വളരെ മർമ്മ പ്രധാന രംഗത്ത് എഴുതി ചേർത്ത കവിത ഇതിനോടകം ഏറെ ചർച്ചയുമായി..

ഒരു നീണ്ട വേനലിൻ മൗനഭാരം …
നെഞ്ചിലറിയാത്ത നോവായി വിതുമ്പി നിൽക്കേ…
എന്റെ നിനവിന്റെ ചില്ലയിൽ പാട്ടു പാടും …
കുഞ്ഞു കിളിയൊന്നുണർന്നുവോ മെല്ലെ മെല്ലെ…

ഈ വരികൾ എഴുതുമ്പോൾ തന്റെ കൈകൾ വിറങ്ങലിച്ചു എന്നു പറയുന്ന എഴുത്തുകാരൻ.. പുതുമുഖ ഗായിക ജിൻഷ ഹരിദാസ് മനോഹരമായി പാടിയപ്പോൾ തന്റെ കണ്ണുകൾ നിറഞ് പോയി എന്ന് സംവിധായകൻ പ്രസാദ് നൂറനാടും പറയുന്ന്..

എസ് എസ് ബിജുവിന്റെ വരികളാണ് പിന്നെ ഉള്ളത് ..

ഏതോ ഒരു കനവായി എൻ മിഴിയിൽ നീ വന്നു…
ആരോ വിരൽ മീട്ടും..
ഒരു ദേവരാഗമായി …
ജീവതാളമായെൻ സ്നേഹവീതിയിലെന്നും..
ഒരു ചെറു തിരിനാളമായി പാൽനിലാവ് നൽകി നീ അകന്ന് പോയി അങ്ങകലേ….

വേർപാടിന്റയും വേദനയുടെയും നിമിഷങ്ങളാണ് പാട്ടിൽ… മകളേ നഷ്ടപ്പെട്ട അച്ചന്റെയും ചങ്ങാതിയെ നഷ്ടപ്പെട്ട കുട്ടുകാരിയുടെയും നിമിഷങ്ങളാണ് ചിത്രത്തിന്റ മുഹുർത്തം… അനുഗ്രഹ ഗായകൻ യേശുദാസിന്റ ശബ്ദത്തിന്റെ ഉടമ അഭിജിത്ത് കൊല്ലവും ജിൻഷ ഹരിദാസുമാണ് പാട്ടിനെ മനോഹരമാക്കിയിരിക്കുന്നത്..

director

കഴിഞ്ഞ 22 വർഷക്കാലമായി തിരുവനന്തപുരത്ത് താമസിക്കുന്ന പ്രസാദ് നൂറനാട് ഇതിനോടകം കുടുംബ പ്രേക്ഷകരുടെ പ്രീയപ്പെട്ട സീരിയലുകളും റിയാലിറ്റി ഷോകളും “വീട്ടമ്മ ” “അമ്മ അമ്മായി അമ്മ” “താരോത്സവം” “ഡാൻസ് പാർട്ടി ”
“വിശ്വസിച്ചാലും ഇല്ലങ്കിലും ”
തുടങ്ങി ഒട്ടേറെ ചാനൽ പരിപാടികളും ചെയ്തു ശ്രദ്ധേയനാണ്… നൊമ്പരപ്പുവും മായാമോഹിനിയുമാണ് ശ്രദ്ധേയമായ പരമ്പരകൾ.. മലയാളികളുടെ പ്രിയപ്പെട്ട ജ്ഞാനപീഠ ജേതാവ്‌ ഒ. എന്‍.വി. കുറുപ്പിന്റെ ഏറ്റവും മികച്ച കവിത കുഞ്ഞേട്ടത്തിക്കു ദ്യശ്വാ വിഷ്ക്കാരം ചെയ്തു ഒട്ടേറെ പ്രശംസ നേടികൊടുത്ത സംവിധായകൻ കൂടിയാണ് പ്രസാദ് നൂറനാട് .. ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ ഒരുങ്ങുന്ന സിനിമ ബാല്യകാല സൗഹൃദങ്ങളിൽ നിന്നും ഉടലെടുത്ത ചിത്രമാണെന്നു കൂടി സംവിധായകൻ നന്ദിയോടെ സ്മരിക്കുന്നു..

കൃഷ്ണചന്ദ്രൻ ,സുനിൽ സുഗത , അരിസ്റ്റോസുരേഷ്, ദിലീപ് ശങ്കർ, സുനീഷ്ച്ചുനക്കര, ലക്ഷ്മിപ്രസാദ്‌, ശരത്ത്, പ്രീയ രാജീവ്, ശ്രുതി രജനീകാന്ത്, ശിവ മുരളി,ജലജ, രുദ്ര എസ് .ലാൽ, നൗഷാദ്, അഡ്വ.മുജീബ് റഹുമാൻ, ജയലാൽ, അഖിൽ രാജ്തുടങ്ങി ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്ന്
ഒക്ടോബർ അവസാനം തിയേറ്ററുകളിലേക്ക്

shortlink

Post Your Comments


Back to top button