KeralaLatest News

കാറ്റാടി യന്ത്രം തട്ടിപ്പ് ; സരിതയുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: സോളർ കേസിലെ മുഖ്യപ്രതി സരിത എസ്.നായരുടെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. ജാമ്യം അനുവദിച്ചാൽ കേസ് നടപടിയെ ബാധിക്കുമെന്നും ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നുമുള്ള പോലീസ് റിപ്പോർട്ട് കണക്കിലെടുത്താണു കോടതി തീരുമാനം. കാറ്റാടിയന്ത്രത്തിന്റെ വിതരണാവകാശം നൽകാമെന്നു വാഗ്‌ദാനം ചെയ്‌തു ലക്ഷങ്ങൾ തട്ടിയ കേസിലെ ഒന്നാം പ്രതിയാണു സരിത.

സരിത, ബിജു രാധാകൃഷ്‌ണൻ, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രൻ എന്നിവരാണു കേസിലെ പ്രതികൾ.  കാട്ടാക്കട സ്വദേശി അശോക് കുമാർ നടത്തിവന്ന ലെംസ് പവർ ആൻഡ് കണക്ട് എന്ന സ്ഥാപനത്തിനു കാറ്റാടി യന്ത്രങ്ങളുടെ വിതരണത്തിന്റെ മൊത്തം അവകാശം നൽകാമെന്നു വാഗ്ദാനം നൽകി 4,50,000 രൂപ തട്ടിയെടുത്തെന്നാണു കേസ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയും സരിതയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button