മുഖ്യമന്ത്രി പിണറായി വിജയന്റെ സാലറി ചാലഞ്ചിനോട് നോ പറഞ്ഞ ഉദ്യോഗസ്ഥയ്ക്ക് വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് സസ്‌പെന്‍ഷന്‍ ലഭിച്ചതായി ആരോപണം.തൃശ്ശൂരിലെ അടാട്ട് പഞ്ചായത്ത് സെക്രട്ടറി എം.എം പങ്കജത്തിനാണ് സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നത്. സെപ്റ്റംബര്‍ 30 ഞായറാഴ്ചയായിരുന്നു പങ്കജം വിരമിക്കാനിരുന്നത്. എന്നാല്‍ ഞായറാഴ്ചയായതിനാല്‍ നടപടികള്‍ ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
വെള്ളിയാഴ്ച പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ യാത്രയയപ്പ് ചടങ്ങിന് ശേഷം മടങ്ങിയെത്തിയപ്പോഴാണ് സര്‍ക്കാര്‍ ഉത്തരവ് ഇവര്‍ക്ക് കൈയ്യില്‍ കിട്ടിയത്. സര്‍ക്കാര്‍ നടപടിയോട് പങ്കജം പ്രതികരിച്ചിട്ടില്ല. അടാട്ട് പഞ്ചായത്തില്‍ പ്രളയക്കെടുതി സംഭവിച്ചപ്പോള്‍ മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി യോജിച്ച് പ്രവര്‍ത്തിച്ചില്ലെന്നാണ് നടപടിക്ക് ആധാരമായി ആരോപിക്കുന്ന കുറ്റം.
ഇത് കൂടാതെ വില്ലേജ് ഓഫീസറുടെ കൃത്യനിര്‍വ്വഹണ തടസ്സപ്പെടുത്തിയെന്നും കാരണത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ പേരില്‍ ദുരിതാശ്വാസ നിധിയുള്ളപ്പോള്‍ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ട്, ക്യാമ്പുകളില്‍ പ്രദര്‍ശിപ്പിച്ചതായും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ആരോപിക്കുന്നുണ്ട്. 2017 നവംബറില്‍ സെക്രട്ടറിയായി ചുമതലയേറ്റ എം.എം പങ്കജ മൂന്ന് മാസം കൊണ്ടാണ് നൂറ് ശതമാനം പദ്ധതി നിര്‍വ്വഹണം നടത്തിയിരുന്നു.
സംസ്ഥാനത്ത് തന്നെ ആ സാമ്പത്തിക വര്‍ഷം പദ്ധതി വിഹിതം പൂര്‍ണമായും വിനിയോഗിച്ച ആദ്യ പഞ്ചായത്തുകളുടെ അടാട്ടിനെ എത്തിച്ചതിന് സെക്രട്ടറിയെ മന്ത്രി ജലീല്‍ പൊതുവേദിയില്‍ വച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു.
Post Your Comments