Latest NewsKerala

ലൈംഗിക പീഡനക്കേസ്; പി.കെ ശശിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്‌

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പരാതിയെന്നും പൊലീസ് വ്യക്തമാക്കി.

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ പി.കെ ശശിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്. തൃശൂര്‍ റെയ്ഞ്ച് ഐജിയാണ് ഡിജിപിയ്ക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.  ഇരയായ പെണ്‍ക്കുട്ടിയോ ബന്ധുക്കളോ ആരോപണം സംബന്ധിച്ച് പരാതിയോ മൊഴിയോ നല്‍കിയിട്ടില്ലെന്നും പെണ്‍ക്കുട്ടിയോട് നേരിട്ട് ചോദിച്ചപ്പോഴും പരാതി നല്‍കിയില്ലെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പരാതിയെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം പി.കെ ശശി എം.എല്‍.എക്കെതിരായി യുവതി നല്‍കിയ പരാതിയില്‍ അന്വേഷിക്കുന്ന കമ്മിഷന് മുന്‍പില്‍ ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വത്തില്‍ ഭൂരിഭാഗവും ശശിക്ക് അനുകൂലമായി മൊഴി നല്‍കിയതായി സൂചനയുണ്ടായിരുന്നു.

വനിതാ നേതാവ് ഇത്തരമൊരു പരാതി ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നില്ലെന്നും പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഡി.വൈ.എഫ്.ഐയുമായി പരാതിയുടെ വിശദാംശം പങ്കുവയ്ക്കാനില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും ജില്ലാ നേതാക്കള്‍ കമ്മിഷന് മൊഴി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button