മുംബൈ: പെൺകുട്ടികളെ ലക്ഷ്യം വെച്ച് പിന്തുടർന്ന് പീഡിപ്പിക്കുന്ന പ്രതി പോലീസ് പിടിയിൽ. പ്രതിയുടെ മൊഴി കേട്ട പോലീസ് ഉദ്യോഗസ്ഥർ ഞെട്ടി. 100 പെണ്‍ക്കുട്ടികളെയെങ്കിലും താന്‍ ഇതിനോടകം പീഡിപ്പിച്ചതായാണ് രേഹന്‍ ഖുറേഷി എന്ന യുവാവ് പോലീസിനോട് പറഞ്ഞത്. പല പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നും എന്നാല്‍ പല സംഭവങ്ങളും തനിക്കോര്‍മയില്ലെന്നും ഇയാൾ മൊഴി നൽകി.
പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ മാത്രമാണ് പീഡിപ്പിച്ചിട്ടുള്ളത്.
പെണ്‍കുട്ടികളെ രണ്ടൊ മൂന്നോ ദിവസം പിന്‍തുടര്‍ന്ന് നിരീക്ഷിക്കും, ഇതിനു ശേഷമാണു പെൺകുട്ടികളെ ഉപദ്രവിക്കുക. ഒരു മാസം പന്ത്രണ്ട് കുട്ടികളെയെങ്കിലും ലക്ഷ്യംവക്കും. ഇതില്‍ ഒന്നൊ രണ്ടോ എണ്ണം വിജയം കാണുമെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. നവി മുംബൈ അടക്കം മുംബൈ നഗരത്തിന്റെപല ഭാഗത്തും ഇയാള്‍ പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയതായി ഖുറേഷി തന്നെ സമ്മതിച്ചിട്ടുണ്ട്.
Post Your Comments