ടോക്കിയോ: ജപ്പാനിലെ പ്രസിദ്ധമായ സുകിജി മത്സ്യമാര്‍ക്കറ്റ് 83 വര്‍ഷത്തിനിടെ ആദ്യമായി ശനിയാഴ്ച അടയ്ക്കും. ടൊയോസു ദ്വീപില്‍ ആധുനിക സംവിധാനങ്ങളോടെ പണികഴിപ്പിച്ച പുതിയ മാര്‍ക്കറ്റിലേക്ക് സുകിജി മാറ്റുകയാണ്.
അവസാനഘട്ട സജീകരണങ്ങൾക്കായി 20,000 തൊഴിലാളികൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാര്ക്കറ്റാണിത്. ജാപ്പനീസ് സീഫുഡിന്റെ മെക്ക എന്നറിയിപ്പെടുന്ന സുകിജിയുടെ ചരിത്രം മൂന്നേമുക്കാല്‍ നൂറ്റാണ്ടു നീളുന്നതാണ്. ഒക്ടോബർ 11 ന് തുടങ്ങുന്ന പുതിയ മാർക്കറ്റ് സന്ദർശകരെയും കച്ചവടക്കാരെയും ആകർഷിക്കുന്നതാണ്.
Post Your Comments