Latest NewsInternational

ഇന്‍സ്റ്റഗ്രാം താരം കാറോടിക്കുന്നതിനിടയില്‍ വെടിയേറ്റു മരിച്ചു

പോര്‍ഷെയുടെ തുറന്ന ആഡംബര കാര്‍ ഓടിച്ചു പോകുന്നതിനിടെയാണ് 22 കാരിയായ ടാറയ്ക്ക് വെടിയേറ്റത്

ബാഗ്ദാദ്: ഇറാഖി മോഡലും ഇന്‍സ്റ്റാഗ്രാം താരവുമായ ടാറാ ഫാരിസ് ബാഗ്ദാദില്‍ വെടിയേറ്റ് മരിച്ചു. ടാറായെ അജ്ഞാത ആക്രമികള്‍ ആണ് വെടിവെച്ച് കൊലപ്പെടുത്തിയത്. പോര്‍ഷെയുടെ തുറന്ന ആഡംബര കാര്‍ ഓടിച്ചു പോകുന്നതിനിടെയാണ് 22 കാരിയായ ടാറയ്ക്ക് വെടിയേറ്റത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മൂന്ന് വെടിയുണ്ടകളാണ് ടാറായ്ക്ക് ഏറ്റത്. ഇന്‍സ്റ്റഗ്രാമില്‍ 27 ലക്ഷം ഫോളോവേഴ്സുള്ള ടാറ ഇറാഖി മോഡലാണ്. ബഗ്ദാദിലെ കാം സാറയില്‍ വച്ചാണ് ടാറയ്ക്ക് വെടിയേറ്റത്.

വ്യത്യസ്തമായ വസ്ത്രധാരണം , ടാറ്റു പരീക്ഷണം, ഹെയര്‍ സ്റ്റെല്‍ എന്നിവയിലുളള വേറിട്ട രീതികൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ തിളങ്ങുന്ന താരമായിരുന്നു ടാറാ. ടാറാ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് വിരുദ്ധ സംഘടനകള്‍ക്കെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇന്ന് ടാറായാണെങ്കില്‍ നാളെ ഞങ്ങള്‍ ആകില്ലെ എന്ന് പലരും ട്വിറ്ററില്‍ കുറിച്ചു. ഇറാഖി കുര്‍ദിസ്ഥാന്‍ തലസ്ഥാനമായി ഇര്‍ബിലില്‍ കഴിഞ്ഞിരുന്ന ടാറ ഇടക്കിടെ മാത്രമെ സ്വന്തം നാടായ ബഗ്ദാദിലേക്ക് യാത്ര ചെയ്തിരുന്നുള്ളൂ.

shortlink

Post Your Comments


Back to top button