KeralaLatest News

സംസ്ഥാനത്ത് തുലാമഴ കുറയില്ല; തമിഴ്നാട്ടിൽ 112 ശതമാനം വരെ അധികമഴ ലഭിക്കാൻ സാധ്യത

ദീർഘകാല ശരാശരിയുടെ 89 മുതൽ 111 വരെ ശതമാനം മഴ ഏറിയോ കുറഞ്ഞോ ലഭിക്കാനാണ് സാധ്യത

പത്തനംതിട്ട: സംസ്ഥാനത്ത് ഈ വർഷം ശരാശരി തുലാവർഷം ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ദീർഘകാല ശരാശരിയുടെ 89 മുതൽ 111 വരെ ശതമാനം മഴ ഏറിയോ കുറഞ്ഞോ ലഭിക്കാനാണ് സാധ്യത. കൂടാതെ തമിഴ്നാട്ടിൽ ഈ വർഷം 112 ശതമാനം വരെ അധികമഴ ലഭിക്കാൻ സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള മൂന്നു മാസമാണ് തുലാമഴക്കാലം. തമിഴ്നാട്, കേരളം, ആന്ധ്രാതീരം, റായലസീമ, ദക്ഷിണ കർണാടക തുടങ്ങി അഞ്ചോളം കാലാവസ്ഥാ മേഖലകളിലാണ് തുലാമഴ ലഭിക്കുന്നത്. പസഫിക് സമുദ്ര താപനിലയുമായി ബന്ധപ്പെട്ട എൽ നിനോ പ്രതിഭാസം ചെറിയ തോതിൽ ഉടലെടുക്കാൻ 70 ശതമാനം സാധ്യതയുള്ളതിനാൽ ഇന്ത്യയിൽ മഴ കുറയാനും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button