Latest NewsKerala

കുടിനിര്‍ത്തല്‍ ചികിത്സാ കേന്ദ്രവുമായി എക്സൈസ് വകുപ്പ്

കൊച്ചി•ലഹരി മോചനം ലക്ഷ്യമിട്ട് എക്‌സൈസ് വകുപ്പിന്റെ ജില്ലാതല ഡീ അഡിക്ഷന്‍ സെന്റര്‍ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. 20 കിടക്കകളുളള വാര്‍ഡാണ് ആശുപത്രിയില്‍ ഇതിനായി സജ്ജമാക്കുന്നത്. ഒരു അസിസ്റ്റന്റ് സര്‍ജന്‍, ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, മൂന്ന് സ്റ്റാഫ് നഴ്‌സ്, ഒരു സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ എന്നിവരുടെ നിയമനത്തിനും നടപടിയായി.

ലഹരിക്കടിമപ്പെട്ടവരെ വിശദമായ കൗണ്‍സിലിംഗിനു വിധേയമാക്കുന്നതിന് പുറമെ ആവശ്യമങ്കില്‍ കിടത്തി ചികിത്സയും നല്‍കും. മയക്കുമരുന്നില്‍ നിന്നും മോചനം നല്‍കുന്നതിന് ബംഗളൂരു നിംഹാന്‍സ് മാതൃകയിലുള്ള ചികിത്സാകേന്ദ്രവും പരിഗണനയിലുണ്ട്.

വിമുക്തി പദ്ധതിയുടെ ഭാഗമായി പ്രത്യേക കൗണ്‍സലിംഗ് സെന്റര്‍ ഉടനെ എറണാകുളത്തും പ്രവര്‍ത്തനം തുടങ്ങും. ടെലഫോണ്‍ മുഖാന്തിരവും നേരിട്ടും കൗണ്‍സിലിംഗ് സേവനം ലഭ്യമാകും.ടോള്‍ ഫ്രീ നമ്പരായ 14405, കൂടാതെ 9400022100, 9400033100 നമ്പരുകളില്‍ സേവനം ലഭിക്കും.

shortlink

Related Articles

Post Your Comments


Back to top button