കൊല്ലം: രോഗികള്‍ക്ക് ആശ്വാസമായി കൊല്ലം ജില്ല ആശുപത്രിയില്‍ ക്യാന്‍സര്‍ കീമോതെറാപ്പി യൂണിറ്റ് ആരംഭിക്കുന്നു. എം.ആര്‍.ഐ സ്‌കാനിങ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ലോറില്‍ കീമോതെറാപ്പി ഒ.പിയും ഒന്നാം നിലയില്‍ കീമോ തെറാപ്പി യൂനിറ്റും പ്രവര്‍ത്തിക്കും. തിങ്കള്‍ മുതല്‍ വെള്ളിവരെയാണ് യൂണിറ്റ് പ്രവര്‍ത്തിക്കുക.
കീമോതെറാപ്പി, ഐ.പി സര്‍വീസ്, മുന്‍കൂട്ടിയുള്ള ക്യാന്‍സര്‍ രോഗനിര്‍ണയ പരിശോധന, ക്യാന്‍സര്‍ രോഗ പഠന ഗവേഷണ സൗകര്യങ്ങള്‍, ന്യൂട്രോപീനയ ഐ.പി – ഒ.പി സര്‍വീസുകള്‍, പാലിയേറ്റീവ് സേവനങ്ങള്‍, ക്യാന്‍സര്‍ രോഗ പ്രതിരോധ ബോധവത്കരണ ക്ലാസുകള്‍ എന്നീ സേവനങ്ങളും കീമോതെറാപ്പി യൂനിറ്റില്‍ ലഭ്യമാണ്.
കീമോതെറാപ്പി യൂണിറ്റിലേക്ക് കൊല്ലം റോട്ടറി ക്ലബ് ബയോസേഫ്റ്റി കാബിനറ്റും, റസിഡന്‍സ് അസോസിയേഷന്‍ വാക്വം ക്ലീനറും സംഭാവന ചെയ്തിട്ടുണ്ട്. 50 ലക്ഷം രൂപ ചിലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് ആരോഗ്യവകുപ്പിന്റെ സഹായത്തോടെ അര്‍ബുത രോഗികള്‍ക്കായി വിദഗ്ദ്ധ ചികിത്സാ തുടങ്ങുന്നത്. സിവില്‍ വര്‍ക്ക്, ഉപകരണങ്ങള്‍, മരുന്ന് എന്നിവയ്ക്കായി 50 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ചിലവഴിച്ചത്.
Post Your Comments