ബീജിംഗ്: 130 അടി ഉയരത്തിലുള്ള ആകാശത്തൊട്ടിലിലെ വാതില്‍ തുറന്ന് വീഴാറായ കുഞ്ഞിന് അത്ഭുതകരമായ രക്ഷപെടൽ. ചൈനയിലെ ഹെജിയാംഗ് പ്രവശ്യയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കിലാണ് ഈ നടുക്കുന്ന സംഭവം. മാതാപിതാക്കൾക്കൊപ്പമാണ് അഞ്ചുവയസുകാരന് പാര്‍ക്കിലെത്തിയത്. പൂര്ണസുരക്ഷിതമാണെന്ന് അധികൃതരുടെ വാക്ക് വിശ്വസിച്ചാണ് അമ്മ കുഞ്ഞിനെ ആകാശത്തൊട്ടിലില്‍ ഒറ്റയ്ക്ക് കയറ്റിയത്.
ആകാശത്തൊട്ടില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതും കുട്ടി ഇരുന്ന തൊട്ടിലിന്റെ വാതില്‍ തുറക്കുകയായിരുന്നു. അതിലൂടെ കുട്ടി താഴേക്ക് ഊർന്നുവീണു. പക്ഷെ ആകാശത്തൊട്ടിലിൽ തന്നെ കുഞ്ഞ് കുടുങ്ങിക്കിടന്നു. പിന്നീട് തൊട്ടിലിന്റെ വേഗത കുറച്ച് കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.
Post Your Comments