പാറശാല : നികുതി വെട്ടിച്ച് അമരവിള ചെക്ക് പോസ്റ്റിലൂടെ ആഡംബര ബസിൽ കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപ വിലവരുന്ന വജ്രം പതിച്ച സ്വർണാഭരണങ്ങളും ഇമിറ്റേഷൻ ആഭരണങ്ങളും പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്ന് വന്ന ബസിൽനിന്നാണ് ഇവ പിടിച്ചെടുത്തത്. മഹാരാഷ്ട്ര സ്വദേശികളായ പ്രമോദ് ബെഹ്‌റ ,ഗൗരവ് കിച്ച എന്നിവരാണ് ഇവ കടത്താൻ ശ്രമിച്ചത്.
വജ്രാഭരണത്തിന് പുറമെ ഇമിറ്റേഷൻ ആഭരണങ്ങളായ 233 നെക്ലെസ് ,1141 മോതിരം ,45 മാല ,303 വള ,ആറു ബ്രെസ്‌ലെറ്റ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഇവ ജി.എസ്.ടി വകുപ്പിന് കൈമാറി.
Post Your Comments