ഹൈദരാബാദ്: രണ്ടാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. കുട്ടിയെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചിരുന്നുത്. ഹൈദരാബാദിലെ രാജേന്ദ്രനഗറിലുള്ള സ്കൂളിലെ പ്രിന്‍സിപ്പലാണ് കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ അറസ്റ്റിലായത്.
രണ്ടാഴ്ചയായി സ്കൂളില്‍ പോകാന്‍ കുട്ടി വിസമ്മതിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുട്ടിക്ക് തുടര്‍ച്ചയായി രക്തസ്രാവമുണ്ടായതായും ബന്ധുക്കള്‍ അറിയിച്ചു. സംഭവത്തില്‍ അറസ്റ്റിലായ പ്രിന്‍സിപ്പലിനെ ജുഡീഷല്‍ റിമാന്‍ഡില്‍ വിട്ടതായും പോലീസ് അറിയിച്ചു.
Post Your Comments