KeralaLatest News

സ്‌കൂളുകളില്‍ ഉച്ചഭക്ഷണം പാകംചെയ്യുന്ന വെളിച്ചെണ്ണയില്‍ ഉയർന്ന അളവിൽമായം കണ്ടെത്തി, സര്‍ക്കാര്‍ ഏജന്‍സികള്‍ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ മാത്രം ഉപയോ​ഗിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി

നല്‍കുന്ന പണം തികയുന്നില്ലെന്ന പേര് പറഞ്ഞ് പല സ്‌കൂളുകളും വിലകുറഞ്ഞതും മായം കലര്‍ന്നതുമായ വെളിച്ചെണ്ണയാണ് ചെറിയ കുട്ടികളടക്കം കഴിക്കുന്ന ഭക്ഷണത്തില്‍ ചേര്‍ത്തിരുന്നത്

സ്കൂളുകളിൽ കുട്ടികൾക്ക് പാകം ചെയ്യുന്ന ഭക്ഷണത്തിൽ ഉപയോ​ഗിക്കുന്ന വെളിച്ചെണ്ണയിൽ ഉയർന്ന അളവിൽ മായം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍, സര്‍ക്കാര്‍ നേരിട്ട് ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ മാത്രമെ ഇനി മുതല്‍ സ്‌കൂളുകളില്‍ ഉപയോഗിക്കാവൂ എന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കത്ത് നല്‍കി കഴിഞ്ഞു.

നല്‍കുന്ന പണം തികയുന്നില്ലെന്ന പേര് പറഞ്ഞ് പല സ്‌കൂളുകളും വിലകുറഞ്ഞതും മായം കലര്‍ന്നതുമായ വെളിച്ചെണ്ണയാണ് ചെറിയ കുട്ടികളടക്കം കഴിക്കുന്ന ഭക്ഷണത്തില്‍ ചേര്‍ത്തിരുന്നത്. ഇത് മാരക രോഗങ്ങള്‍ക്കും ക്യാന്‍സറിനും കാരണമാകാം. ഇതിനാല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ മാത്രമെ ഇനി മുതല്‍ പാചകത്തിനായി ഉപയോഗിക്കാവൂ എന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button