KeralaLatest NewsIndia

റോഹിങ്ക്യകള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് , റെയില്‍വെയുടെ മുന്നറിയിപ്പ്

ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയ റോഹിങ്ക്യന്‍ മുസ്ലിംങ്ങള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് നീങ്ങുന്നതായി റെയില്‍വെയുടെ മുന്നറിയിപ്പ്. സംശനത്തിനു മാത്രമല്ല രാജ്യത്തിനു തന്നെ വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നാണ് റെയില്‍വെ നല്‍കുന്ന നിർദ്ദേശം. റോഹിംഗ്യകള്‍ കൂട്ടത്തോടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് പലായനം ചെയ്യുന്നുണ്ടെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ മുഖ്യ സുരക്ഷാ കമ്മീഷണറാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്‌.

pic image courtesy brave india

ഇവര്‍ സഞ്ചരിക്കാന്‍ സാധ്യതയുള്ള ട്രെയിനുകളുടെ വിവരങ്ങളും സര്‍ക്കുലറില്‍ ഉള്‍പ്പെടും. എല്ലാ റോഹിങ്ക്യകളും കുടുംബസമേതമാണ് നീങ്ങുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇവരുടെ നീക്കത്തെ നിരീക്ഷിക്കാനും ഇവരെ കണ്ടു കിട്ടിയാല്‍ പോലീസിന് കൈമാറാനുമാണ് സര്‍ക്കുലറിലുള്ള ഉത്തരവ്. രേഖകളില്ലാതെ യാത്രചെയ്യുന്നവരെ കണ്ടെത്താന്‍ റെയില്‍വെയുടെ ചൈന്നെ ഡിവിഷന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കനായാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

അനധികൃത കുടിയേറ്റക്കാരെ പിടികൂടി തിരിച്ചയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് റോഹിങ്ക്യന്‍ സാന്നിധ്യമേഖലാകളായി അടയാളപ്പെടുത്തിയ പ്രദേശങ്ങളില്‍ നിന്ന് ഇവർ കേരളം പോലുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ ധാരാളമുള്ള സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നത്. നേരത്തെ ബംഗ്ലാദേശികളായ നിരവധിപേര്‍ രേഖകളില്ലാതെ കേരളത്തില്‍ തൊഴില്‍ തേടിയെത്തുന്നതായി കണ്ടെത്തിയിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള ഡാറ്റാ ബാങ്ക് കൃത്യമായി സൂക്ഷിക്കണമെന്ന ആഭ്യന്തര വകുപ്പ് നിർദ്ദേശം പാലിക്കുന്നതിനും കെരളത്തിനു ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവരെ അറസ്റ്റ് ചെയ്തതിന് ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കാനും നിര്‍ദ്ദേശമുണ്ട്. ബ്രേവ് ഇന്ത്യ ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button