അമൃത്സര്‍ : ഭര്‍ത്താവിനെ പോലീസ് കൊണ്ടു പോകുന്നതു തടഞ്ഞ ഭാര്യയെ ജീപ്പിനുമുകളില്‍ കെട്ടിയിട്ട സംഭവത്തില്‍ പോലീസിനെതിരെ വ്യാപക പ്രതിഷേധം. ജീപ്പ് നാട്ടുകാര്‍ തല്ലിതകര്‍ത്തു. സ്തരീയുടെ പിതാവിനെ അറസ്റ്റ ചെയ്യാനായി ഇവരുടെ വീട്ടിലെത്തിയ പോലീസ് അദ്ദേഹം വീട്ടില്‍ ഇല്ലെന്നറിഞ്ഞ് ഭര്‍ത്താവിനെ പിടിച്ചു കൊണ്ടു പോകുകയായിരുന്നു. ഇതു തടഞ്ഞ സ്തരീയെ പോലീസുകാര്‍ ബലമായി ജീപ്പിനു മുകളില്‍ കെട്ടിയിടുകയായിരുന്നു. ജസ്വീന്ദര്‍ കൗര്‍ എന്ന മുപ്പത്തിയഞ്ചുകാരിയോടായിരുന്നു പോലീസിന്റെ ക്രൂരത.
പോലീസിനെതിരെ വ്യാപക പ്രതിഷേധമാണ് സംഭവസ്ഥലത്ത് ഉടലെടുത്തത്. സ്ത്രീയെ ഉപദ്രവിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ അമൃത്സറിലെ ഷെഹ്സാദയില്‍ റോഡ് ഉപരോധിച്ചു.
ജസ്വീന്ദറിനെ ജീപ്പിനു മുകളില്‍ കെട്ടിയിട്ട്, ജീപ്പ് ഓടിക്കുന്ന് ദൃശ്യങ്ങള്‍ സിസിടിവിയില്‍ കണ്ടെത്തുകയും തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. മൂന്ന് കിലോമീറ്ററോളം ഓടിയ ജീപ്പിന് മുകളില്‍നിന്നും യുവതി താഴേക്കു വീണു. തലയ്ക്കും കൈക്കും പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ ജസ്വീന്ദറിന്റെ പിതാവിനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് എത്തിയത്. ഇദ്ദേഹം ഇവിടെയില്ലാത്തതിനാല്‍ ജസ്വീന്ദറിന്റെ ഭര്‍ത്താവിനെ പോലീസ് കൊണ്ടു പോകുകയായിരുന്നു. ഇത് തടഞ്ഞ സ്ത്രീയെ ബലമായി ജീപ്പിന്റെ മുന്നില്‍ കയറ്റിയെന്നാണ് പരാതി. ഇത് കണ്ട് ഭയപ്പെട്ട സ്തരൂ പ്രാണരക്ഷാര്‍ഥം ബോണറ്റഇല്‍ നിന്ന് ജീപ്പിനു മുകളിലേക്ക് കയറുകയായിരുന്നു. തുടര്‍ന്ന പോലീസ് ജീപ്പിനു മുകളില്‍ കെട്ടിയിടുകയായിരുന്നെന്ന്് യുവതി പറഞ്ഞു. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ഇവരുടെ വീട്ടില്‍ എത്തിയത്. ഇവര്‍ക്കെതിരെ കേസെടുത്തു.
Post Your Comments