
താനൂര്‍ : മിന്നലേറ്റ് വീട് പൂർണമായും കത്തി നശിച്ചു. എടക്കടപ്പുറം മുന്നപ്പള്ളി പുരക്കല്‍ ഖൈറുന്നീസയുടെ വീടാണ് ഭാഗികമായി കത്തി നശിച്ചത്. വ്യാഴാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ വീട്ടില്‍ ആളുണ്ടായിരുന്നില്ല.
മിന്നലേറ്റ് വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചു. വീട്ടിനകത്തുണ്ടായിരുന്ന അലമാരയ്ക്കും തീ പിടിച്ചു. വില പിടിപ്പുള്ള രേഖകളും, വീടു പണിക്കായി സൂക്ഷിച്ച പണവും, മക്കളുടെ പാഠപുസ്തകങ്ങളും, വസ്ത്രങ്ങളുമെല്ലാം കത്തിനശിക്കുകയാണുണ്ടായി. നാട്ടുകാരനാണ് രക്ഷാപ്രവർത്തനത്തിന് മുൻകൈയെടുത്തത്.
Post Your Comments