NattuvarthaLatest News

ഇടുക്കിയിൽ ഇടിമിന്നലേറ്റ് വയോധിക മരിച്ചു

തോപ്രാംകുടിയില്‍ ഏറ്റവും ഉയരമുള്ള മേഖലയാണ് ദൈവം മേട്

തോപ്രാംകുടി: ഇടി മിന്നലേറ്റ് വയോധികക്ക് ദാരുണാന്ത്യം. തോപ്രാംകുടി ദൈവംമേട് സ്വദേശിനി കുന്നത്ത് കുട്ടപ്പന്റെ ഭാര്യ മണി (68) ആണ് മരിച്ചത്. അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ ഇന്ന് വൈകിട്ട് ആറ് മണിയോടെ മണിക്ക് ഇടിമിന്നല്‍ ഏല്‍ക്കുകയായിരുന്നു. മിന്നലിന്റെ ആഘാതത്തില്‍ കഴുത്തില്‍ അണിഞ്ഞിരുന്ന ഇവരുടെ സ്വര്‍ണ്ണമാല കരിഞ്ഞ് പോയി.

ഈ സമയത്ത് ക്യാന്‍സര്‍ രോഗിയായ മണിയുടെ ഭര്‍ത്താവ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികത്സ ആവശ്യത്തിനായി പോയിരിക്കുകയായിരുന്നു. അപകട സമയം ഇളയ മകന്‍ ബിനുവിന്റെ ഭാര്യ രാജിയും രാജിയുടെ കുട്ടിയും വീട്ടില്‍ ഉണ്ടായിരുന്നു. സമീപവാസികളായ ചിലര്‍ക്ക് ഈ സമയം ചെറിയ തരിപ്പ് ശരീരത്തില്‍ അനുഭവപെട്ടിരുന്നതായാണ് വിവരം. തോപ്രാംകുടിയില്‍ ഏറ്റവും ഉയരമുള്ള മേഖലയാണ് ദൈവം മേട്. മണിയുടെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. മക്കള്‍ ബിനു, ബിജു, റെജി, സുജ, ഉഷ, സുനി, ശോഭ.

shortlink

Post Your Comments


Back to top button