തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേള നടത്തുന്നതില്‍ തീരുമാനം വ്യക്തമാക്കി ചലച്ചിത്ര അക്കാദമി. കേരള രാജ്യാന്തര ചലച്ചിത്ര മേള സ്വന്തം നിലയ്ക്ക് സംഘടിപ്പിക്കുമെന്നും ഡെലിഗേറ്റ് ഫീസ് ഇരട്ടിയാക്കുമെന്നും അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു പറഞ്ഞു. കൂടാതെ സ്പോണ്‍സര്‍മാരെ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ അതിഥികളുടെ എണ്ണം കുറയ്ക്കാനും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെ ജൂറിയാക്കാനും ആലോചനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള രാജ്യാന്തര ചലച്ചിത്ര മേള ഡിസംബര്‍ 7 മുതല്‍ 13വരെ നടത്താനാണ് തീരുമാനം.
Post Your Comments