Indian Super LeagueLatest News

കേരള ബ്ലാസ്റ്റേഴ്‌സ് ടീമില്‍ ധീരജിന് സ്ഥാനം ഉറപ്പില്ല; കോച്ച് ഡേവിഡ് ജെയിംസ്

അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയുടെ ഗോള്‍ കീപ്പര്‍ ആയിരുന്നു ധീരജ് സിങ്

ധീരജ് സിംഗ് മികച്ച ഗോള്‍ കീപ്പറാണെന്ന യാഥാർഥ്യം നിലനില്‍ക്കുന്നുവെങ്കിലും മറ്റുള്ളവരെ പോലെ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മാത്രമേ താരത്തിന് ടീമില്‍ കയറിപ്പറ്റാനാകൂ എന്നും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ്.

അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയുടെ ഗോള്‍ കീപ്പര്‍ ആയിരുന്നു ധീരജ് സിങ്. ഈ സീസണില്‍ ആണ് ധീരജിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് . മലയാളിയായ സുജിത്തും നവീന്‍ കുമാറും ഇക്കൂട്ടത്തില്‍ പെട്ടിരുന്നു. ഒരുപക്ഷേ ധീരജ് മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ നവീന്‍ കുമാറിനായിരിക്കും അവസരം കെെവരുക എന്ന് കോച്ച് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button