Latest NewsIndian Super League

രണ്ട് തവണ കൈവിട്ടുപോയ കിരീടം നേടുന്നതിൽ കുറഞ്ഞൊരു ലക്ഷ്യമില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ

യുവതാരങ്ങൾക്കും ഇത്തവണ ടീമിൽ ഇടം നൽകിയിട്ടുണ്ട്

കൊല്‍ക്കത്ത: രണ്ട് തവണ കൈവിട്ടുപോയ കിരീടം നേടുന്നതിൽ കുറഞ്ഞൊരു ലക്ഷ്യമില്ലെന്ന് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. കഴിഞ്ഞ നാല് സീസണുകളെ അപേക്ഷിച്ച് ഏറ്റവും മികച്ച ടീമാണ് ഇപ്പോഴുള്ളത്. പരിചയസമ്പത്തിനൊപ്പം യുവതാരങ്ങൾക്കും ഇത്തവണ ടീമിൽ ഇടം നൽകിയിട്ടുണ്ട്. ഇതുതന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്. രണ്ട് തവണയും കേരളത്തെ ഫൈനലിൽ വീഴ്ത്തിയ കൊല്‍ക്കത്ത എ.ടി.കെയുമായുള്ള മത്സരം വൈകാരികമായാണ് ആരാധകർ എടുത്തിരിക്കുന്നത്. എന്നാൽ മറ്റേത് മത്സരവും പോലെ തന്നെയാണ് തങ്ങൾക്ക് ഇതും. ശ്രദ്ധ മത്സരത്തിൽ മാത്രമാണെന്നും ജിങ്കൻ പറയുകയുണ്ടായി.

വിദേശ രാജ്യങ്ങളില്‍ പോയി പരിശീലനം നേടിയാണ് ഒട്ടുമിക്ക ടീമുകളും ലീഗിനെത്തുന്നത്. ഡേവിഡ് ജെയിംസിന്റെ കീഴില്‍ തായ്‌ലന്‍ഡില്‍ പരിശീലനത്തിനു പോയ ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങൾ ആത്മവിശ്വാസത്തിലാണ്. നാളെയാണ് കേരള ബ്ലാസ്റ്റേഴ്സും കൊല്‍ക്കത്ത എ.ടി.കെയും തമ്മിലുള്ള മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button