Latest NewsKeralaIndia

സുപ്രീം കോടതിയുടെ പശ്ചാത്തലത്തില്‍ ശബരിമലയെ സംഘര്‍ഷഭൂമിയാക്കാനുള്ള സി.പി.എം തന്ത്രം നടക്കില്ല: ബിജെപി

വിശ്വാസത്തെ ഹനിക്കുന്ന ഒരു പ്രവര്‍ത്തിയും ആരില്‍ നിന്നും ഉണ്ടാവാന്‍ പാടില്ല.

തിരുവനന്തപുരം: സുപ്രീം കോടതിയുടെ പശ്ചാത്തലത്തില്‍ ശബരിമലയെ സംഘര്‍ഷഭൂമിയാക്കാനുള്ള സി.പി.എം തന്ത്രം നടക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി. ശ്രീധരന്‍പിള്ള. സര്‍ക്കാര്‍ ആരെയും പ്രകോപിതരാക്കരുതെന്നും സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കാന്‍ ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ആരാധനാ രംഗത്തെ ലിംഗ വ്യത്യാസമില്ലാതെ എല്ലാവരേയും പരിഗണിക്കണം എന്നാണ് ബി.ജെ.പി ദേശീയ തലത്തില്‍ സ്വീകരിച്ചിക്കുന്ന നിലപാട്. എന്നാല്‍ വിശ്വാസത്തെ ബലപ്പെടുത്തണം. വിശ്വാസത്തെ ഹനിക്കുന്ന ഒരു പ്രവര്‍ത്തിയും ആരില്‍ നിന്നും ഉണ്ടാവാന്‍ പാടില്ല. ഇക്കാരണത്താല്‍ കോടതി വിധിയോട് സമ്മിശ്രമായി പ്രതികരിക്കാനേ ഇപ്പോള്‍ കഴിയൂ.

വിധി വായിച്ച ശേഷം ബി.ജെ.പി വിശദമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസത്തിന് കോട്ടം വരാന്‍ പാടില്ലാത്തതിനൊപ്പം സ്ത്രീ സമത്വം ഉണ്ടാകണം. വിധിയെ സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിച്ചാല്‍ ബി.ജെ.പി എതിര്‍ക്കുമെന്നും മാദ്ധ്യമപ്രവര്‍ത്തരോട് ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button