നാളെ മത്സരങ്ങൾ ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. ഐ.എസ്.എല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള നാഷണല്‍ ലൈസന്‍സും എ.എഫ്.സി കപ്പില്‍ പങ്കെടുക്കാനുള്ള ലൈസന്‍സും കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചില്ല. ബെംഗളൂരു എഫ്.സി, ചെന്നൈയിന്‍ എഫ്. സി, എഫ്.സി ഗോവ, എ.ടി.കെ, നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡ് എന്നിവര്‍ക്ക് ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. എ.എഫ്.സി ലൈസന്‍സും നാഷണല്‍ ലൈസന്‍സും ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ ഇല്ലാത്തതു കൊണ്ടാണ് ബ്ലാസ്റ്റേഴ്സിന് ലൈസൻസ് ലഭിക്കാത്തതെന്നാണ് റിപ്പോർട്ട്.
അതേസമയം മുംബൈ സിറ്റി, പൂനെ സിറ്റി, ഡല്‍ഹി ഡൈനാമോസ്, ജാംഷഡ്‌പൂര്‍ എഫ് സി എന്നിവര്‍ക്കും എ.എഫ്.സി ലൈസന്‍സ് ലഭിച്ചിട്ടില്ല. മത്സരത്തിൽ പങ്കെടുക്കാൻ നാഷണല്‍ ലൈസന്‍സ് വേണമെങ്കിലും കാരണം ബോധിപ്പിച്ച് വീണ്ടും അപേക്ഷ സമര്‍പ്പിച്ച് ഒപ്പം പിഴയും അടച്ച് ടീമുകള്‍ക്ക് ഐ.എസ്.എല്ലില്‍ പങ്കെടുക്കാവുന്നതാണ്.
Post Your Comments