Latest NewsInternational

വൻ ഭൂചലനത്തിന് പിന്നാലെ സുനാമി : ദൃശ്യങ്ങൾ പുറത്ത്

സുനാമി തിരമാലകള്‍ ആഞ്ഞടിക്കുന്ന ദൃശ്യങ്ങള്‍ ഇന്‍ഡോനീഷ്യന്‍ ടിവിയാണ് പുറത്തുവിട്ടത്.

ജക്കാർത്ത : ഇന്തോനേഷ്യയിൽ സുലവേസി ദ്വീപിലുണ്ടായ ഭൂചലനത്തിന് ശേഷം സുനാമിയും.എ.എഫ്.പി.വാര്‍ത്താ ഏജന്‍സിയാണ് ഇത് റിപ്പോർട്ട് ചെയ്തത്. സുലവേസി തീരത്തേക്ക് സുനാമി തിരമാലകള്‍ ആഞ്ഞടിക്കുന്ന ദൃശ്യങ്ങള്‍ ഇന്‍ഡോനീഷ്യന്‍ ടിവിയാണ് പുറത്തുവിട്ടത്. രണ്ട് മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്നതായാണ് ബി.ബി.സിയുടെ റിപ്പോർട്ട് . അഞ്ചുപേര്‍ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ടെങ്കിലും സുനാമി മൂലമാണോ എന്ന സ്ഥിരീകരിച്ചിട്ടില്ല. റി​ക്ട​ർ​സ്കെ​യി​ലി​ൽ 7.7 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂചലനം അനുഭവപ്പെട്ടത്. ഇതിനു ശേഷം ഇന്തോനേഷ്യന്‍ ദുരന്ത ലഘൂകരണ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കുകയും മണിക്കൂറുകള്‍ക്ക് ശേഷം മുന്നറിയിപ്പ് പിന്‍വലിക്കുകയും ചെയ്തു.

ആദ്യ ഭൂചലനത്തിന് ശേഷമുണ്ടായ തുടര്‍ ചലനം റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തി. തുടർന്ന് ദ്വീപിലെ മധ്യപടിഞ്ഞാറന്‍ മേഖലയിലുള്ളവരോട് മറ്റിടങ്ങളിലേക്ക് മാറിനില്‍ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ഒരാൾ മരിച്ചതായും പ​ത്തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും നി​ര​വ​ധി വീ​ടു​ക​ൾ ത​ക​രുകയും ചെയ്തതായും റിപോർട്ടുണ്ട്. ജൂലായ്-ഓഗസ്റ്റ് മാസത്തിൽ സുലവേസിയുടെ സമീപ ദ്വീപായ ലോമ്പോക്കിലുണ്ടായ ഭൂചനത്തില്‍ 500 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button