തിരുവനന്തപുരം: ലൈംഗികാരോപണവിധേയനായ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിയ്ക്ക് വീണ്ടും പണി. പികെ ശശിയ്ക്ക് പാര്‍ട്ടി സ്ഥാനം തെറിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നു ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷമേ ഇക്കാര്യത്തില്‍ സ്ഥിതീകരണമുണ്ടാവുകയുള്ളൂ. ശശിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സി.പി.എം. നിയോഗിച്ച അന്വേഷണ കമ്മിഷന്റെ ശുപാര്‍ശ ചെയ്തിരുന്നു.
ശശിയുടെ സസ്പെന്‍ഷന്‍ അടക്കമുള്ള കടുത്ത നടപടിയും പരിഗണനയിലാണ്. ഡി.വൈ.എഫ്.ഐ. വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയതാണ് ശശി നേരിട്ട ആരോപണം. പരാതി അട്ടിമറിക്കുന്നതിനു നടത്തിയ നീക്കങ്ങളും തെളിവായി സമിതിയംഗങ്ങള്‍ക്കു യുവതി കൈമാറിയിരുന്നു. ശശിയുടെ സംഭാഷണത്തിന്റെ ശബ്ദരേഖയും പരാതിയുമായി മുന്നോട്ടുപോകാതിരിക്കാന്‍ വന്‍തുക വാഗ്ദാനംചെയ്തുകൊണ്ടുള്ള വീഡിയോ ദൃശ്യങ്ങളും കമ്മിഷനു ലഭിച്ചിരുന്നു.
പി.കെ. ശശിക്കെതിരേ നടപടി വൈകിപ്പിക്കാനും പരാതി മറച്ചുവയ്ക്കാനും ശ്രമിച്ച രണ്ടു ഡിെൈ.വ.എഫ്.ഐ. നേതാക്കള്‍ക്കെതിരേയും നടപടിയുണ്ടാകും.അതേസമയം, തനിക്കെതിരേ ഗൂഢാലോചന നടന്നെന്ന ശശിയുടെ ആരോപണം അന്വേഷിക്കാന്‍ പ്രത്യേക കമ്മിഷനെ നിയോഗിച്ചേക്കും. മന്ത്രി എ.കെ. ബാലന്‍, പി.കെ. ശ്രീമതി എം.പി. എന്നിവരടങ്ങിയ അന്വേഷണ കമ്മിഷനാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Post Your Comments