ദുബായ്: പ്രളയ ദുരന്തത്തിൽപെട്ട കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി ധനം സമാഹരിക്കാൻ മുഖ്യമന്ത്രി യുഎഇയിലേക്ക്. അടുത്തമാസം 17 മുതൽ നാലുദിവസമായിരിക്കും സന്ദർശനം. അബുദാബി, ദുബായ്, ഷാർജ എന്നീ എമിറേറ്റുകളിൽ മുഖ്യമന്ത്രി സന്ദർശനം നടത്തും. രണ്ടുരീതിയിലുള്ള സമാഹരണമാണ് മുഖ്യമന്ത്രി നടത്താനുദ്ദേശിക്കുന്നത് എന്നാണ് സൂചന.
കേരളത്തിനു സഹായമായി യുഎഇ എഴുനൂറു കോടി രൂപ വാഗ്ദാനം നടത്തിയത് വിവാദമായെങ്കിലും സന്മനസ്സിന് നേരിട്ടെത്തി നന്ദി പറയുന്നതിനുള്ള അവസരം കൂടിയായാണ് ഇതെന്നാണ് റിപ്പോർട്ട്. ധനസമാഹരണത്തിനായി മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും വിദേശ രാജ്യ സന്ദർശനത്തിന് കേന്ദ്രം അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നാണ് നിഗമനം.
Post Your Comments