NattuvarthaLatest News

കേരളാ ട്രാവൽ മാർട്ട് 2018ന് തുടക്കം

കേരളത്തിന്‍റെ പ്രകൃതി രമണീയതയെ നശിപ്പിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

കൊച്ചി: പ്രളയത്തിന് ശേഷംസഞ്ചാരികളെ വരവേൽക്കാൻ കേരളം തയ്യാറാണെന്ന് മുഖ്യമന്ത്രി. വിനോദ യാത്രികരെ ആകര്‍ഷിക്കുന്ന കേരളത്തിന്‍റെ പ്രകൃതി രമണീയതയെ നശിപ്പിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായി. അതാണ‌് പ്രളയം നമുക്ക‌് തന്ന പാഠമെന്നും അദ്ദേഹം പറഞ്ഞു. കേരളാ ട്രാവല്‍ മാര്‍ട്ട‌് 2018-ന‌് തിരിതെളിച്ച‌് ലുലു കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രളയം കാരണം പല ടൂറിസം കേന്ദ്രങ്ങളിലെയും റോഡ്, പാലം, അടിസ്ഥാന സൗകര്യം എന്നിവ നഷ്ടപ്പെട്ടു. 2,000 കോടി രൂപയുടെ നഷ്ടമാണ് ടൂറിസം മേഖലയില്‍ ഉണ്ടായത്. എന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇവ പുനര്‍നിര്‍മിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു.

മലബാറിലെ നാടന്‍ കലകളുടെയും പൈതൃകങ്ങളുടെയും പ്രത്യേകത സഞ്ചാരികളിലേക്കെത്തിക്കാന്‍ ഉടന്‍ പദ്ധതി നടപ്പാക്കും. പ്രകൃതി സൗന്ദര്യവും കാലാവസ്ഥയും ജൈവ വൈവിധ്യവും ടൂറിസം വികസനത്തിനായി പ്രയോജനപ്പെടുത്തും. ആയുര്‍വേദ ചികിത്സ സംബന്ധിച്ച‌് കാല പരിഗണന പുനര്‍ നിര്‍വചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button