NattuvarthaLatest News

ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ ലക്കി ഡ്രോ ഇത്തവണ റുബൈദിന്

കേരളത്തിലെ 120 ശാഖകളിലെ ഉപഭോക്താക്കള്‍ക്കായുള്ള ലക്കി ഡ്രോ നറുക്കെടുപ്പില്‍ ബമ്പര്‍ സമ്മാനമായ മാരുതി ആള്‍ട്ടോ കാര്‍

ബോബി ചെമ്മാന്റ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഗോള്‍ഡ് ലോണ്‍ സ്ഥാപനമായ ചെമ്മണ്ണൂര്‍ ക്രെഡിറ്റ്‌സ് ആന്‍ഡ് ഇന്‍വെസ്‌റ്‌മെന്റ്‌സ് ലിമിറ്റഡ് കേരളത്തിലെ 120 ശാഖകളിലെ ഉപഭോക്താക്കള്‍ക്കായുള്ള ലക്കി ഡ്രോ നറുക്കെടുപ്പില്‍ ബമ്പര്‍ സമ്മാനമായ മാരുതി ആള്‍ട്ടോ കാര്‍ ചെമ്മണ്ണൂര്‍ ഗോള്‍ഡ് ലോണ്‍ എടപ്പാള്‍ ശാഖയിലെ ഉപഭോക്താവ് റുബൈദിന് ലഭിച്ചു.എടപ്പാള്‍ ശാഖയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കമ്പനി ഡയറക്ടര്‍ ജിസ്റ്റോ ബേബിയില്‍നിന്നും റുബൈദിന്റെ ഭാര്യ സുമയ്യ ഏറ്റുവാങ്ങി. കമ്പനി സി ഇ ഓ, ടി കെ തോമസ്, ജനറല്‍ മാനേജര്‍ എസ് വി മണികണ്ഠന്‍ എന്നിവരും മറ്റു ജീവനക്കാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

shortlink

Post Your Comments


Back to top button