മലപ്പുറം: പരാതിക്കാരനെ കൈയ്യേറ്റം ചെയ്ത പോലീസുകാർക്കെതിരെ നടപടിക്ക് ഉത്തരവ്. പോലീസ് കംപ്ലെയിന്റ് അതോറിറ്റിയാണ് ഉത്തരവിട്ടത്.
കൽപ്പകഞ്ചേരി സ്കൂൾ പരിസരത്ത് പാൻ, സിഗരറ്റ് ഉത്പന്നങ്ങളുടെ വിത്പന തകൃതിയാണെന്ന് പറയാൻ ചെന്നയാൾക്കാണ് പോലീസ് സ്റ്റേഷനിൽ നിന്നും മർദ്ദനം ഏറ്റു വാങ്ങേണ്ടി വന്നത് .
പരാതിക്കാരന് മർദ്ദനമേറ്റ സംഭവത്തിൽ എസ്എെക്കും, പോലീസുകാരനുമെതിരെ നടപടിയെടുക്കുവാൻ പോലീസ് കംപ്ലെയിന്റ് അതോറിറ്റിയാണ് ഉത്തരവിട്ടത്. 2015 ലാണ് കേസിനാസ്പദമായ സംഭവം.
Post Your Comments