ഭോപ്പാല്‍: പന്ത്രണ്ട് വയസുകാരന്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികള്‍ ചേര്‍ന്ന് ആറ് വയസുകാരിയെ പീഡിപ്പിച്ചു. പീഡിപ്പിച്ചതിന് ശേഷം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. കുറേ ദിവസം മിണ്ടാതെയിരുന്ന ബാലിക അവസാനം വേദന സഹിക്കാനാവാതെ വന്നപ്പോൾ വിവരം ചേച്ചിയോട് പറയുകയായിരുന്നു. മധ്യപ്രദേശിലെ ഡോ. അംബേദ്കര്‍ നഗര്‍ വില്ലേജിലാണ് നാടിനെ നടുക്കിയ പീഡനം നടന്നത്. പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ബാലികയെ ചോക്ലേറ്റ് കാട്ടി ആകര്‍ഷിച്ച് ഒഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടു പോയതിന് ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചു. എതിര്‍ത്ത കുട്ടിയെ ബലമായി അടുത്തുളള കനാലിലേക്ക് ബലമായി വലിച്ചുകൊണ്ട് പോയി 3 പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. കുട്ടി ഇപ്പോള്‍ ഇന്‍ഡോറിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.പീഡിപ്പിച്ച മൂന്ന് പേര്‍ക്കെതിരെയും ഐപിസി വകുപ്പ് പ്രകാരം ബലാത്സംഗ കുറ്റവും പോസ്കോ നിയമ പ്രകാരവും കേസെടുത്തതായി പോലീസ് പറഞ്ഞു.
Post Your Comments