Latest NewsKerala

പീഡനക്കേസിൽ ഗൂഢാലോചന നടത്തിയവരുടെ പേരുകൾ നൽകി പി.കെ. ശശി

ബന്ധുക്കളും യുവജന സംഘടനയിലെ നേതാക്കളുമായ രണ്ടുപേർ

പാലക്കാട് : ലൈംഗിക പീഡന വിഷയത്തിൽആരോപണ വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശി തനിക്കെതിരെ ഗൂഢാലോചന നടത്തിയവരുടെ പേരുകൾ നൽകി. ‘ഒരു പ്രധാന നേതാവിന്റെ തല ഉരുളുമെന്നു’ ജില്ലയിലെ ചില പ്രമുഖ നേതാക്കൾ പാർട്ടി കേന്ദ്രങ്ങളിൽ പ്രചരിപ്പിച്ചിരുന്നതായി പി.കെ.ശശി എംഎൽഎ സിപിഎം അന്വേഷണ കമ്മിഷനു മൊഴി നൽകിയതായി സൂചന.

സെപ്റ്റംബർ 3നു ചില സംഭവങ്ങൾ നടക്കുമെന്ന പ്രചാരണമാണ് ഇവർ നടത്തിയതെന്നും ഇതേ സമയത്താണു തനിക്കെതിരെയുള്ള ആരോപണം പുറത്തുവന്നതെന്നും അറിയിച്ചു. തനിക്കെതിരായ ആരോപണം പാർട്ടിക്കുള്ളിൽ ചിലർ നടത്തിയ ഗൂഢാലോചനയാണെന്നു വിശദീകരിക്കുന്നതിന്റെ ഭാഗമായാണു ശശി ഇങ്ങനെ മൊഴി നൽകിയത്.

ബന്ധുക്കളും യുവജന സംഘടനയിലെ നേതാക്കളുമായ രണ്ടുപേർ , തൊഴിലാളി സംഘടനയിലെ ഒരു പ്രധാന ജില്ലാ ഭാരവാഹി, ഒരു കർഷക സംഘം നേതാവ് എന്നിവരുടെ പേരുകളും കമ്മിഷൻ അംഗങ്ങളായ മന്ത്രി എ.കെ.ബാലൻ, പി.കെ.ശ്രീമതി എംപി എന്നിവർ മുൻപാകെ വെളിപ്പെടുത്തിയതായി പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button