സെല്‍ഫി പ്രേമം മൂത്ത് യുവാക്കള്‍ കാണിക്കുന്ന സാഹസികത ആരെയും അമ്പരപ്പിക്കുന്നതാണ്. പലരുടെയും മരണത്തിന് ഇത് കാരണമാകാറുമുണ്ട്. മധ്യപ്രദേശില്‍ നിന്നുള്ള ഒരു സെല്‍ഫിശ്രമമാണ് ഇപ്പോള്‍ കാഴ്ച്ചക്കാരെ അമ്പരിപ്പിക്കുന്നത്.
ഹൈ വോള്‍ട്ടേജ ഇലക്ട്രിക് പ്രവാഹമുള്ള ഒരു വൈദ്യുത ടവറിന്റെ മുകളില്‍ കയറിയ വ്യക്തിയെ രക്ഷിക്കാനെത്തിയ സംഘമാണ് ടവറിന് മുകളില്‍ നിന്ന് സെല്‍ഫിയെടുത്തത്. സംഘത്തിന്റെ വിചിത്രമായ ചെയ്തി കണ്ടുനിന്ന ആരോ എടുത്ത വീഡിയോ ഇപ്പോള്‍ വൈറലായികഴിഞ്ഞു. യുവാവിനെ രക്ഷിക്കുന്നതിന് മുമ്പാണ് ഇവര്‍ സെല്‍ഫിയെടുത്തത്.
വസ്തുസംബന്ധമായ തന്റെ പരാതിയില്‍ നിഷ്‌ക്രിയത കാണിക്കുന്ന അധികാരികളോടുള്ള പ്രതിഷേധ സൂചകമായാണ് വീരേന്ദ്ര എന്ന വ്യക്തി ഇലക്ട്രിക് ടവറിന് മുകളില്‍ കയറിപ്പറ്റിയത്. പ്രശ്നത്തില്‍ അധികാരികളുടെ ശ്രദ്ധ പതിപ്പിക്കാനായിരുന്നു ഇത്. വിവരമറിഞ്ഞെത്തിയ ആളുകള്‍ താഴെ വീര്‍പ്പടക്കി നില്‍ക്കുന്നതിനിടെയായിരുന്നു രക്ഷാസംഘത്തിന്റെ വിചിത്രമായ ചെയ്തി.
അധികാരികളോടുള്ള പ്രതിഷേധത്തിന്റെ പേരില്‍ ടവറില്‍ കയറിപ്പറ്റിയ ഒരുവന്റെ ജീവന് വില നല്‍കുന്നതിന് പകരം സ്വന്തം ജീവന്‍ പോലും അപകടപ്പെടുത്തിയാണ് സംഘം സെല്‍ഫി എടുത്തത്. സെല്‍ഫിയെടുക്കുക എന്നത് മാരകമായ ഒരു പ്രേരണയായി മാറുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരും അതിന്റെ ഭാഗമായി മാറുന്നത് . 2014 മുതലുള്ള കണക്ക് അനുസരിച്ചുള്ള 213 സെല്‍ഫി മരണങ്ങളില്‍ 128 എണ്ണവും ഇന്ത്യയിലാണെന്നാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
#Watch: Bhopal man climbs high-voltage electricity pylon, team clicks #selfie before rescuing him
Read more: https://t.co/A8yojvXF89 pic.twitter.com/S2Ys7xh5BS
— DNA (@dna) September 27, 2018
Post Your Comments