Latest NewsKeralaIndia

40 കാരിയായ അദ്ധ്യാപികയെയും പത്താം ക്ളാസുകാരനെയും കാണാതായ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്

40 കാരിയായ അദ്ധ്യാപിക ഭര്‍ത്താവുമായി പിരിഞ്ഞു നില്‍ക്കുകയാണ്

ചേര്‍ത്തല: തണ്ണീര്‍മുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെയും അദ്ധ്യാപികയേയും കാണാതായ സംഭവത്തില്‍ നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി സൂചന. ഇരുവരും സംസ്ഥാനം വിട്ടതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം രണ്ടു വിഭാഗമായി തിരിഞ്ഞു തമിഴ്നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച്‌ പരിശോധന നടത്തുകയാണ്. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഒഫ് ആയതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്.

ഞായറാഴ്ച ഉച്ചയോടെയാണ് ഇരുവരെയും കാണാതായത്. ഇതിനു ശേഷം ഇവര്‍ വീടുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെട്ടിട്ടില്ല. ഇവരുടെ ബന്ധുക്കളുടെ ഫോണുകളും നിരീക്ഷണത്തിലാണ്. അദ്ധ്യാപികയുടെ ബന്ധുക്കളില്‍ നിന്നും പൊലീസ് വിശദമായ മൊഴിയെടുത്തിരുന്നു. ചെന്നൈയ്ക്ക് പോകുകയാണെന്നാണ് ചേര്‍ത്തല സ്വദേശിനിയായ അദ്ധ്യാപിക വീട്ടില്‍ പറഞ്ഞിരുന്നതെങ്കിലും ഇവരെ കാണാതായ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൊബൈല്‍ ഫോണ്‍ ടവര്‍ ലോക്കേഷന്‍ കാണിച്ചത് പുന്നപ്രയിലാണ്.

40 കാരിയായ അദ്ധ്യാപിക ഭര്‍ത്താവുമായി പിരിഞ്ഞു നില്‍ക്കുകയാണ്. കന്യാകുമാരി കേന്ദ്രീകരിച്ച്‌ തിരച്ചില്‍ നടത്തിയിരുന്ന മുഹമ്മ എസ്.ഐ അജയ്‌മോഹന്റെ നേതൃത്വത്തിലുള്ള സംഘം മധുരയിലേക്ക് തിരിച്ചിട്ടുണ്ട്. ഇതിനൊപ്പം ചേര്‍ത്തല എസ്.ഐ ജി.അജിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇടുക്കി,വയനാട് പ്രദേശങ്ങളിലും പരിശോധന നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button