ന്യൂഡല്‍ഹി: വിവാഹപൂര്‍വ ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതി വിധി സ്ത്രീ വിരുദ്ധമെന്ന് പറഞ്ഞ ഡല്‍ഹി വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ സ്വാതി മളിവാളിനെ ട്രോളി സോഷ്യൽ മീഡിയ. 158 വര്‍ഷം പഴക്കമുള്ള നിയമം റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതിയുടെ ഉത്തരവ് പുറത്ത് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു സ്വാതി മളിവാളിന്റെ പ്രതികരണം.
സുപ്രീം കോടതിയുടെ വിധിയില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. വിവാഹം കഴിച്ചവര്‍ക്ക് അവിഹിതത്തില്‍ ഏര്‍പ്പെടാന്‍ സുപ്രീം കോടതി ലൈസന്‍സ് നല്‍കിയിരിക്കുകയാണ്. വിവാഹബന്ധത്തിന്റെ പരിശുദ്ധിയെ നശിപ്പിക്കുന്ന വിധിയാണിത്. സെക്‌ഷന്‍ 497ലെ ലിംഗവിവേചനം എടുത്ത് കളയുന്നതിന് പകരം അവിഹിതബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീയെയും പുരുഷനെയും ക്രിമിനല്‍ നടപടിക്ക് വിധേയമാക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. ക്രിമിനല്‍ ചട്ടങ്ങളെല്ലാം റദ്ദാക്കുകയാണ് സുപ്രീം കോടതി ചെയ്‌തത്. തികച്ചും സ്ത്രീ വിരുദ്ധമായ വിധിയാണിതെന്നുമായിരുന്നു അവരുടെ പ്രതികരണം. തികച്ചും അപരിഷ്‌കൃതമായ സാഹചര്യങ്ങളില്‍ കഴിയുന്നതാണ് സ്ത്രീ സ്വാതന്ത്ര്യമെന്നാണ് സ്വാതിയുടെ വിചാരമെന്നും പ്രാഥമികമായ അറിവ് പോലും ഇല്ലാതെയാണ് ഈ സ്ത്രീ സംസാരിക്കുന്നതെന്നും മിക്കവരും വിമർശിക്കുകയുണ്ടായി.
Post Your Comments