ഡൽഹി : പെൺകുട്ടികൾക്കായി സുകന്യ സമൃദ്ധി യേജന ആകര്‍ഷകമാക്കാനൊരുങ്ങി കേന്ദ്രം. പെണ്‍കുട്ടികളുളള മാതാപിതാക്കളെ ലക്ഷ്യം വച്ച് തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ഭാവിയില്‍ പെണ്‍കുട്ടിയുടെ വിവാഹം, വിദ്യാഭ്യാസം, സാമ്പത്തിക ഭാവി എന്നിവയ്ക്ക് പദ്ധതി ഏറെ ഗുണകരമാണ്.
ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചതോടെ പിപിഎഫ്, എംഐഎസ്, എന്എസ്സി, സുകന്യ സമൃദ്ധി യോജന തുടങ്ങിയ പദ്ധിതികളുടെ ഭാഗമായവർക്ക് വൻ നേട്ടമാണ് ഉണ്ടായിരിക്കുന്നത്.
2015 ജനുവരി 22 നാണ് സുകന്യ സമൃദ്ധി പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്.”ബേട്ടി ബച്ചാവേ, ബേട്ടി പഠാവോ” ക്യാംമ്പയിന്റെ ഭാഗമായാണ് സുകന്യ സമൃദ്ധി യേജന സര്‍ക്കാര്‍ ആരംഭിച്ചത്. അടുത്തുളള തപാല്‍ ഓഫീസിലൂടെയോ, വാണിജ്യ ബാങ്കിലൂടെയോ നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ പദ്ധതിയുടെ ഭാഗമാകാം
Post Your Comments