ഷൊര്‍ണ്ണൂര്‍ : പീഡന പരാതിയിൽ പികെ ശശിക്കെതിരെ നടപടിക്ക് ശുപാർശയെന്നു സൂചന. പെൺകുട്ടിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് രണ്ടംഗ അന്വേഷണ കമീഷൻ. രണ്ടു ഡിവൈഎഫ്ഐ ജില്ലാ നേതാക്കൾക്ക് നേരെയും നടപടി ഉണ്ടായേക്കും. ഇവർ പരാതി ഒതുക്കാൻ ശ്രമിച്ചെന്നു കണ്ടെത്തി. റിപ്പോർട്ട് നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ സമർപ്പിക്കും. തുടർന്നാണ് നടപടിയെ കുറിച്ച് തീരുമാനിക്കുക എന്നാണ് വിവരം. അതേസമയം ഗൂഢാലോചന എന്ന ശശിയുടെ പരാതി സംഘടനാ തലത്തിൽ അന്വേഷിക്കും.
എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു ഡിവൈഎഫ്ഐ വനിതാ നേതാവ് പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നത്. ഡിവൈഎഫ്ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു.
Post Your Comments